---
title: "ജീവ ജലം; കലോത്സവ ചൂടിനെ കുളിരണിയിച്ച് കേരള ഫയർ സർവീസ് അസോസിയേഷൻ"
english_title: "Kerala Fire Service Association cools down from the heat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336636/kerala-fire-service-association-cools-down-from-the-heat"
published_at: "2026-01-16T12:27:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969e180379e5_TRU5.jpg"
keywords: []
---

# ജീവ ജലം; കലോത്സവ ചൂടിനെ കുളിരണിയിച്ച് കേരള ഫയർ സർവീസ് അസോസിയേഷൻ

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]]** ചൂടിനാൽ പരവതാനി വിരിച്ച തേക്കിൻകാട് മൈതാനത്താണ് വേറിട്ടൊരു കാഴ്ച നമുക്ക് കാണാൻ സാധിക്കുന്നത്. കേരള ഫയർ സർവീസ് അസോസിയേഷൻ കലോത്സവത്തിനെതുന്നവർക്ക് ചൂടിൽ നിന്നൊരു ശമനമാവാൻ നന്നാരി, ഏലം, ചുക്ക്,പതിമുഖം,കരിങ്ങാലി,രാമചവും ചേർത്ത ഔഷധ കുടിവെള്ളം ഒരുക്കിയത്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]]** ചൂടിനാൽ പരവതാനി വിരിച്ച തേക്കിൻകാട് മൈതാനത്താണ് വേറിട്ടൊരു കാഴ്ച നമുക്ക് കാണാൻ സാധിക്കുന്നത്. കേരള ഫയർ സർവീസ് അസോസിയേഷൻ കലോത്സവത്തിനെതുന്നവർക്ക് ചൂടിൽ നിന്നൊരു ശമനമാവാൻ നന്നാരി, ഏലം, ചുക്ക്,പതിമുഖം,കരിങ്ങാലി,രാമചവും ചേർത്ത ഔഷധ കുടിവെള്ളം ഒരുക്കിയത്.

ആളികത്തുന്ന തീയണക്കാൻ കഴിയുന്നവനെ ചൂടുകൊണ്ട് കഷ്ടപ്പെടുന്നവന്റെ വേദനയറിയൂ എന്നാണ് ഫയർ സർവീസ് ഉദ്യോഗസ്ഥർ പറയുന്നത്. കാടിന്റെയും ചൂടിന്റെയും ആഴത്തിലേക്കിറങ്ങുമ്പോൾ എത്രത്തോളം ദാഹമനുഭവപ്പെടുമെന്ന് ഈ ഉദ്യോഗസ്ഥർക്ക് അറിയാവുന്നതിനാൽ ആണ് ഈ ഒരാശയം ഇവരിൽ ഉടലെടുത്തത്.

തുടർച്ചയായി ആറാം തവണയാണ് ഫയർ സർവീസ് ഉദ്യോഗസ്ഥർ കലോത്സവ വേദികളിൽ ഇത്തരത്തിൽ ചൂടിനാൽ ദാഹിക്കുന്നവന് തിളപ്പിച്ചാറിയ കുടിവെള്ളമൊരുക്കുന്നത്. ഇത് മാത്രമാണോ? അല്ല ഒരു വഴിക്ക് ദാഹമകറ്റാൻ കുടിവെള്ളമൊരുക്കുമ്പോൾ, മറുഭാഗത്ത് കലോത്സവത്തിന് സുരക്ഷയും ഒരുക്കുന്നുണ്ട് നമ്മുടെ കേരള ഫയർ സർവീസ്.

ഒന്ന് അവരുടെ ജോലിയുടെ ഭാഗണെങ്കിൽ മറ്റൊന്ന് അവരുടെ മനസ്സാണ് എന്നത് വ്യകതമാക്കുകയാണ് ഇവർ. ഫയർ സർവീസ് ഉദ്യോഗസ്ഥരുടെ തൊഴിൽ ഉപകരം കൂടിയായ വെള്ളമാണ് കലോത്സവ വേദിയിൽ ദാഹിക്കുന്നവന്റെ മനസ്സിൽ കുളിരണിയിക്കുന്നത്.

ഫയർ മാൻ എന്നാൽ വെള്ളമുപയോഗിച്ച് ജീവൻ രക്ഷിക്കുന്നവൻ മാത്രമല്ല വെള്ളം കൊണ്ട് ദാഹമാകറ്റുന്നവനുമാണ് എന്ന ആശയം മുന്നോട്ട് വെയ്ക്കുകയാണ് ഫയർ സർവീസ് അസോസിയേഷനിലെ ഉദ്യോഗസ്ഥർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336636/kerala-fire-service-association-cools-down-from-the-heat)