---
title: "ഗദ്ദികയുടെ  താളവുമായി വയനാട്ടിൽ നിന്ന് ചെമ്പക വേദിയിലേക്ക്"
english_title: "From Wayanad to Chembaka Vedi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336627/from-wayanad-to-chembaka-vedi"
published_at: "2026-01-16T11:59:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969daf46ef38_TRU4.jpg"
keywords: []
---

# ഗദ്ദികയുടെ  താളവുമായി വയനാട്ടിൽ നിന്ന് ചെമ്പക വേദിയിലേക്ക്

> **Lead Summary:** **തൃശൂർ:[ [truevisionnews.com]]**[ ] നാടൻപാട്ടുകൾ പല വിധത്തിൽ ഉണ്ട് അവ പലതരത്തിലും കാണികൾക്ക് ആസ്വദിക്കാം അത്തരത്തിൽ നാടൻ പാട്ടുകളെ വ്യത്യസ്തമാക്കുന്നതായിരുന്നു എസ് കെ എം ജി ഹയർ സെക്കന്ററി കൽപറ്റ സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌, പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ നാടൻ പാട്ട് അവതരണം.

## Article Content

**തൃശൂർ:[ [truevisionnews.com]]**[ ] നാടൻപാട്ടുകൾ പല വിധത്തിൽ ഉണ്ട് അവ പലതരത്തിലും കാണികൾക്ക് ആസ്വദിക്കാം അത്തരത്തിൽ നാടൻ പാട്ടുകളെ വ്യത്യസ്തമാക്കുന്നതായിരുന്നു എസ് കെ എം ജി ഹയർ സെക്കന്ററി കൽപറ്റ സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌, പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ നാടൻ പാട്ട് അവതരണം.

വയനാട് ജില്ലയിലെ തന്നത് ഗോത്ര വിഭാഗമായ അടിയരുടെ തനതു കലാരൂപമാണ് ഗദ്ദിക. നാട്ടു ഗദ്ദിക, പൂജ ഗദ്ദിക എന്നീ കലാരൂപങ്ങളുടെ വമൊഴികൾ ഉൾപ്പെടുത്തി തുളു കന്നഡ ശങ്കരയിനം ഭാഷയിൽ ഉള്ളതാണ് ഗദ്ദികയിലെ വരികൾ.

പുരുഷൻ മാർ സ്ത്രീ വേഷം കെട്ടി പാടുന്നത് പാട്ടിനെ വ്യത്യസ്തമാക്കുന്നു. സ്ത്രീകളും പുരുഷന്മാരും ചേർന്ന സംഘമാണ് നൃത്തം അവതരിപ്പിക്കുന്നത് പുരുഷന്മാർ താളം കൊട്ടു കയും പാടുകയും ചെയ്യുമ്പോൾ സ്ത്രീകൾ നൃത്തം ചെയ്യുന്നു.

മലയാളവും കന്നടയും കലർന്ന ഗോത്ര ഭാഷയിലാണ് ഗാനം. തുടിയുടെ ധൃത താളത്തിലാണ് നൃത്തം ചെയ്യുന്നത്. ഇത്തരത്തിൽ വ്യത്യസ്ത ഈണവും താളവുമായി കലോത്സവ വേദി കീഴടക്കിയിരിക്കുകയാണ് വയനാടിന്റെ ചുണ കുട്ടികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336627/from-wayanad-to-chembaka-vedi)