---
title: "മാമി തിരോധാനം: ഗൾഫിൽ നാല് പേർ നിരീക്ഷണത്തിൽ; അന്വേഷണം വ്യാപിപ്പിച്ച് സംഘം"
english_title: "Mami disappearance: Four people under observation in Gulf; team expands investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336616/mami-disappearance-four-people-under-observation-in-gulf-team-expands-investigation"
published_at: "2026-01-16T11:21:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969d30778fef_mammi.jpg"
keywords: []
---

# മാമി തിരോധാനം: ഗൾഫിൽ നാല് പേർ നിരീക്ഷണത്തിൽ; അന്വേഷണം വ്യാപിപ്പിച്ച് സംഘം

> **Lead Summary:** **ദുബൈ:[ **മാമി തിരോധാനക്കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം. കേസിൽ പുതുതായി പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഗൾഫിലുള്ള നാല് പേർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

## Article Content

**ദുബൈ:[ **മാമി തിരോധാനക്കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം. കേസിൽ പുതുതായി പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഗൾഫിലുള്ള നാല് പേർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വെളിപ്പെടുത്തലിലെ വിവരങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. മാമി കാണാതാകുന്നതിന് മുൻപ് ഗൾഫിലേക്ക് യാത്ര നടത്തിയിരുന്നതായി അന്വേഷണ സംഘം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഈ യാത്രയ്ക്കിടെ അദ്ദേഹം ആരുമായൊക്കെ ഇടപെട്ടു എന്നതിനെക്കുറിച്ചും സംഘം അന്വേഷണം നടത്തിയിരുന്നു.

നിലവിൽ നിരീക്ഷണത്തിലുള്ള മൂന്നോ നാലോ പേർക്ക് ഈ തിരോധാനത്തിൽ എന്ത് പങ്കാണുള്ളതെന്ന് വ്യക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. പുതിയ വെളിപ്പെടുത്തലുകൾ കൂടി കണക്കിലെടുത്ത് വിദേശത്തെ ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

എന്നാൽ ഇവർക്ക് യാത്ര വിലക്ക് കാരണം നാട്ടിൽ വരാനാകാത്തതും ഇവിടെ വന്നുള്ള അന്വേഷണത്തിലുള്ള പരിമിതിയും തിരിച്ചടിയായി. യാത്രാ വിലക്ക് മനപ്പൂർവ്വം സൃഷ്ടിച്ചെടുത്തതാണോയെന്നും സംശയിക്കുന്നു. കേസിൽ രംഗത്തു വരുന്നവരുടെ ഭിന്ന താൽപര്യങ്ങളും വ്യക്തതയില്ലാത്ത പശ്ചാത്തലവും മാമിയുടെ തന്നെ ഇടപാടുകളിലെ സങ്കീ ർടണതകളും ചേർന്ന് കുഴഞ്ഞു മറിഞ്ഞതാണ് സാഹചര്യം.

കേവലം മിസിങ് കേസിനപ്പുറമുള്ള ചിലത് മാമി തിരോധാനക്കേസിലുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചയാൾ പറഞ്ഞിരിക്കുന്നത്. അന്വേഷണ സംഘം സ്ഥിരീകരിക്കുന്ന ഗ൮ഫ് യാത്രയിൽ തന്നെയാണ് 2023ൽ ഇയാളുമായി മാമി കൂടിക്കാഴ്ച്ച നടത്തിയിരിക്കുന്നത്. അന്വേഷണ പരിധി വ്യാപിപ്പിക്കേണ്ട തരത്തിൽ മാമി കേസ് ഗൾഫിലേകക് കൂടി നീണ്ടു കിടക്കുന്നുവെന്ന് വ്യക്തം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336616/mami-disappearance-four-people-under-observation-in-gulf-team-expands-investigation)