---
title: "കള്ളന്മാർക്ക് കിട്ടിയത് എട്ടിന്റെ പണി; അടുക്കള ഭാഗത്തെ ഗ്രിൽ തകർത്ത് കവർച്ച, സ്വർണമെന്ന് കരുതി കവർന്നത് മുക്കുപണ്ടങ്ങൾ"
english_title: "Robbery broke into the kitchen grill, mistaking it for gold for jewellery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336594/robbery-broke-into-the-kitchen-grill-mistaking-it-for-gold-for-jewellery"
published_at: "2026-01-16T10:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969c7b695c1e_crime.jpg"
keywords: []
---

# കള്ളന്മാർക്ക് കിട്ടിയത് എട്ടിന്റെ പണി; അടുക്കള ഭാഗത്തെ ഗ്രിൽ തകർത്ത് കവർച്ച, സ്വർണമെന്ന് കരുതി കവർന്നത് മുക്കുപണ്ടങ്ങൾ

> **Lead Summary:** പാലക്കാട്:[ പാലക്കാട് പരുതൂരിൽ സ്വർണമെന്ന് കരുതി മുക്കുപണ്ടങ്ങൾ കവർന്നു. കൊടുമുണ്ട ഉരുളാംപടി സ്വദേശി മുജീബ് റഹ്മാന്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.

## Article Content

പാലക്കാട്:[ പാലക്കാട് പരുതൂരിൽ സ്വർണമെന്ന് കരുതി മുക്കുപണ്ടങ്ങൾ കവർന്നു. കൊടുമുണ്ട ഉരുളാംപടി സ്വദേശി മുജീബ് റഹ്മാന്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.

മോഷ്ടാക്കൾ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്‌. സംഭവത്തിൽ മുജീബ് റഹ്മാൻ തൃത്താല പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336594/robbery-broke-into-the-kitchen-grill-mistaking-it-for-gold-for-jewellery)