---
title: "സുരക്ഷ ശക്തം; വേദികളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി"
english_title: "Bomb squad checks were conducted at the venues."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336590/bomb-squad-checks-were-conducted-at-the-venues"
published_at: "2026-01-16T10:04:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969c041b0b8b_TRU3.jpg"
keywords: []
---

# സുരക്ഷ ശക്തം; വേദികളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രധാന വേദി ഉൾപ്പെടെ 24 ഓളം വേദികളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പേ രാവിലെ പോലീസ് നായ സ്റ്റെഫിയുടെ നേതൃത്വത്തിൽ ആണ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയത്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രധാന വേദി ഉൾപ്പെടെ 24 ഓളം വേദികളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പേ രാവിലെ പോലീസ് നായ സ്റ്റെഫിയുടെ നേതൃത്വത്തിൽ ആണ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയത്.

രണ്ട് ടീമുകൾ ആയിട്ടാണ് വേദികളിൽ പരിശോധന നടത്തിയത്. പ്രധാന വേദിയിലെ പരിശോധനയ്ക്ക് എസ് ഐ ബെന്നി നേതൃത്വം നൽകി. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്ദർശനം നടത്തുന്ന കലോത്സവ വേദികളിൽ പോലീസ് അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336590/bomb-squad-checks-were-conducted-at-the-venues)