---
title: "ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിനരികിലുള്ള മരത്തിൽ ഇടിച്ചു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം"
english_title: "Bike accident, students lose control of bike and hit tree, tragic end"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336579/bike-accident-students-lose-control-of-bike-and-hit-tree-tragic-end"
published_at: "2026-01-16T08:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969adb0092e1_ACCIDENT.jpg"
keywords: []
---

# ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിനരികിലുള്ള മരത്തിൽ ഇടിച്ചു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **തൃശൂർ: **മാള അണ്ണല്ലൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കുറ്റിച്ചിറ സ്വദേശികളായ നീൽ ഷാജു , അലൻ ഷാജു എന്നിവരാണ് മരിച്ചത്. രണ്ടുപേരും ബന്ധുക്കൾ ആണ്.

## Article Content

**തൃശൂർ: **മാള അണ്ണല്ലൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കുറ്റിച്ചിറ സ്വദേശികളായ നീൽ ഷാജു , അലൻ ഷാജു എന്നിവരാണ് മരിച്ചത്. രണ്ടുപേരും ബന്ധുക്കൾ ആണ്.

ചാലക്കുടിയിൽ നിന്ന് മാളയിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച രാത്രി 11.45 ഓടെയാണ് അപകടം. ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിനരികിലുള്ള മരത്തിൽ ഇടിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336579/bike-accident-students-lose-control-of-bike-and-hit-tree-tragic-end)