---
title: "കണ്ണൂരിൽ നിന്ന് വന്നത് ഇതിനാണോ ...? ഒ​ന്നേ​കാ​ൽ കി​ലോ​ ക​ഞ്ചാ​വു​മാ​യി യു​വ​തി​യു​ൾ​പ്പെ​ടെ മൂ​ന്ന് പേർ പിടിയിൽ"
english_title: "Three people, including a young woman, arrested with one kilo of cannabis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336575/three-people-including-a-young-woman-arrested-with-one-kilo-of-cannabis"
published_at: "2026-01-16T08:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969a8661c6c8_KANNUR.jpg"
keywords: []
---

# കണ്ണൂരിൽ നിന്ന് വന്നത് ഇതിനാണോ ...? ഒ​ന്നേ​കാ​ൽ കി​ലോ​ ക​ഞ്ചാ​വു​മാ​യി യു​വ​തി​യു​ൾ​പ്പെ​ടെ മൂ​ന്ന് പേർ പിടിയിൽ

> **Lead Summary:** **കൊച്ചി: **ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി കണ്ണൂർ സ്വദേശികളും യു​വ​തി​യു​ൾപ്പെ​ടെ മൂ​ന്നു​പേർ പിടിയിൽ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹി​ൽ​പാ​ല​സ് പോ​ലീസാണ് പ്രതികളെ പിടികൂടിയത്.

## Article Content

**കൊച്ചി: **ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി കണ്ണൂർ സ്വദേശികളും യു​വ​തി​യു​ൾപ്പെ​ടെ മൂ​ന്നു​പേർ പിടിയിൽ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹി​ൽ​പാ​ല​സ് പോ​ലീസാണ് പ്രതികളെ പിടികൂടിയത്.

ത​ല​ശേ​രി ന്യൂ​മാ​ഹി കു​റി​ച്ചി​യി​ൽ വ​ര​ശ്രീ വീ​ട്ടി​ൽ നി​വേ​ദ് ഷൈ​നി​ത്ത് (22), ന്യൂ​മാ​ഹി ടെ​മ്പി​ൾ ഗേ​റ്റ് പൂ​വ​ള​പ്പ് സ്ട്രീ​റ്റ് പു​തു​ശേ​രി വീ​ട്ടി​ൽ ദേ​വാ സ​തീ​ഷ് (21), അ​മ്പ​ല​പ്പു​ഴ കോ​മ​ന മു​ല്ല​ക്കേ​രി​ൽ വീ​ട്ടി​ൽ എം ​ദേ​വി​ക(22) എന്നി​വ​രെ​യാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച്ച രാ​ത്രി 7.30 ഓ​ടെ പ്ര​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ചാ​ത്താ​രി സ്റ്റാ​ർ ഹോം​സ് അ​ന​ക്സി​ലെ ഫ്ലാ​റ്റി​നു​ള്ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തിയത്.

സ്വ​ന്ത​മാ​യ ഉ​പ​യോ​ഗ​ത്തി​നും വി​ല്പ​ന​യ്ക്കു​മാ​യി സൂ​ക്ഷി​ച്ച 1.270 കി​ലോ ക​ഞ്ചാ​വാണ് പോലീസ് കണ്ടെടുത്തത്. ഫ്ലാറ്റിലെ ദി​വാ​ൻ​കോ​ട്ടി​ന​ടി​യി​ൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

കൂ​ട്ടി​യി​ട്ടി​രു​ന്ന തു​ണി​ക​ൾ​ക്കി​ട​യി​ൽ ഒ​രു ക​വ​റി​ലാ​യും, മാ​സ്കിം​ഗ് ടേ​പ്പ് കൊ​ണ്ട് ചു​റ്റി​വ​രി​ഞ്ഞ നി​ല​യി​ലുമായി ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി കഞ്ചാവ് സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഹി​ൽ​പാ​ല​സ് സി​ഐ എം ​റി​ജി​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336575/three-people-including-a-young-woman-arrested-with-one-kilo-of-cannabis)