---
title: "'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണിത്, നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രം ആണ് പുറത്ത് വന്നത്'; സൈബർ അധിക്ഷേപത്തിൽ അതിജീവിത"
english_title: "Chat released by Fanny Ninan, Rahul's harassment case, survivor's chat, reaction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336571/chat-released-by-fanny-ninan-rahuls-harassment-case-survivors-chat-reaction"
published_at: "2026-01-16T07:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69699d666ed86_FENNI.jpg"
keywords: []
---

# 'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണിത്, നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രം ആണ് പുറത്ത് വന്നത്'; സൈബർ അധിക്ഷേപത്തിൽ അതിജീവിത

> **Lead Summary:** **തിരുവനന്തപുരം: **ഫെന്നി നൈനാന്‍റെ സൈബർ അധിക്ഷേപത്തിൽ പ്രതികരിച്ച് രാഹുലിനെതിരെ പരാതി നൽകിയ അതിജീവിത.

## Article Content

**തിരുവനന്തപുരം: **ഫെന്നി നൈനാന്‍റെ സൈബർ അധിക്ഷേപത്തിൽ പ്രതികരിച്ച് രാഹുലിനെതിരെ പരാതി നൽകിയ അതിജീവിത.

ഫെന്നിയുടെ സൈബർ അധിക്ഷേപം ഇനി പരാതിക്കാർ മുന്നോട്ട് വരുന്നത് തടയാനാണെന്നും ചാറ്റിന്‍റെ ചില ഭാഗങ്ങൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനെന്ന് പരാതിക്കാരി പറഞ്ഞു.

തലയും വാലുമില്ലാത്ത ചാറ്റുകൾ ആണിത്. നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രം ആണ് പുറത്ത് വന്നത്. രാഹുലിനെതിരായ പരാതികളുടെ നിജസ്ഥിതി അറിയാനാണ് നേരിൽ കാണാൻ ശ്രമിച്ചതെന്നും പരാതിക്കാരി പറഞ്ഞു.

അതേസമയം ബലാത്സംഗ കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യ ഹർജിതിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

വിശദമായ വാദം ജാമ്യഹർജിയിൽ ഉണ്ടാകും. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക.

കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ചോദ്യം ചെയ്യൽ അടക്കം രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കോടതിയെ ബോധ്യപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336571/chat-released-by-fanny-ninan-rahuls-harassment-case-survivors-chat-reaction)