---
title: "അവളുടെ ഇഷ്ടത്തിന് വിലയില്ലേ.....? ഭർത്താവിന്റെ അമ്മയുമായി വഴക്ക്; വിഷം കുടിച്ച് ജീവനൊടുക്കി യുവതി"
english_title: "Woman commits suicide after quarrel with husband's mother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336569/woman-commits-suicide-after-quarrel-with-husbands-mother"
published_at: "2026-01-16T07:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969977eb4aaa_DEATH.jpg"
keywords: []
---

# അവളുടെ ഇഷ്ടത്തിന് വിലയില്ലേ.....? ഭർത്താവിന്റെ അമ്മയുമായി വഴക്ക്; വിഷം കുടിച്ച് ജീവനൊടുക്കി യുവതി

> **Lead Summary:** **ശിവപുരി: ** ഭർത്താവിന്റെ അമ്മയുമായുള്ള വഴക്കിനെത്തുടർന്ന് ആത്മഹത്യ ചെയ്ത് യുവതി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഇംലൗഡി ഗ്രാമത്തിലാണ് സംഭവം. യുവതിയും ഭർത്താവിന്റെ അമ്മയും തമ്മിലുള്ള വഴക്കാണ് മരണകാരണമെന്ന് ഭർത്താവ് ധനപാൽ പറഞ്ഞു.

## Article Content

**ശിവപുരി: ** ഭർത്താവിന്റെ അമ്മയുമായുള്ള വഴക്കിനെത്തുടർന്ന് ആത്മഹത്യ ചെയ്ത് യുവതി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഇംലൗഡി ഗ്രാമത്തിലാണ് സംഭവം. യുവതിയും ഭർത്താവിന്റെ അമ്മയും തമ്മിലുള്ള വഴക്കാണ് മരണകാരണമെന്ന് ഭർത്താവ് ധനപാൽ പറഞ്ഞു.

''സോനം ജാതവുമായുള്ള എന്റെ വിവാഹം 2018 ലാണ് നടന്നത്. രണ്ട് ചെറിയ കുട്ടികളുണ്ട്. കൂട്ടുകുടുംബത്തിലെ ഗാർഹിക പ്രശ്‌നങ്ങൾ കാരണം ഭാര്യയും അമ്മയും രണ്ടു അടുക്കളകളിൽ പാചകം ചെയ്യാൻ തുടങ്ങിയിരുന്നു.

സംഭവം നടക്കുന്ന അന്ന് രാവിലെ അമ്മ സോനത്തോട് പാചകത്തിനായുള്ള നെയ്യ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സോനം ആദ്യം വിസമ്മതിച്ചു, പക്ഷേ എന്റെ നിർബന്ധത്തിന് വഴങ്ങി അവൾ 100 ഗ്രാം നെയ്യ് നൽകി.

എന്നാൽ, സോനത്തിൻ്റെ എതിർപ്പിന് വിരുദ്ധമായി ഞാൻ അമ്മയ്ക്ക് കുറച്ച് നെയ്യ് കൂടി കൊടുത്തതോടെ അവർ തമ്മിൽ വഴക്കുണ്ടായി'', ഭർത്താവ് ധനപാൽ പറഞ്ഞു.

യുവതി വീട്ടിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നാണ് റിപ്പോർട്ട്. യുവതിയെ ശിവപുരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

***(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336569/woman-commits-suicide-after-quarrel-with-husbands-mother)