---
title: "സമ്മാന പ്രവാഹം; തിരക്കൊഴിയാതെ കലോത്സവ ട്രോഫി പവലിയൻ"
english_title: "Kalotsavam 2025, Kalotsavam Trophy Pavilion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336558/kalotsavam-2025-kalotsavam-trophy-pavilion"
published_at: "2026-01-15T21:38:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69691321b36e0_trophy.jpg"
keywords: []
---

# സമ്മാന പ്രവാഹം; തിരക്കൊഴിയാതെ കലോത്സവ ട്രോഫി പവലിയൻ

> **Lead Summary:** തൃശ്ശൂർ : **[**കലോത്സവ മത്സരങ്ങൾ സജീവമാകുന്നതനുസരിച്ച് ട്രോഫി പവലിയനിലും സമ്മാനം വാങ്ങാൻ എത്തുന്ന കൗമാര പ്രതിഭകളുടെഒഴുക്കാണ്.പൂരത്തിൻ്റെ നാട്ടിലെ കലയുടെ പൂരം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ഗ്രൂപ്പിനങ്ങളുടേയും വ്യക്തിഗതയിനങ്ങളുടേയും റിസൽട്ട് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കുംസമ്മാനങ്ങൾ നൽകിയാണ് ട്രോഫി കമ്മിറ്റി ആദരിക്കുന്നത്.

## Article Content

തൃശ്ശൂർ : **[**കലോത്സവ മത്സരങ്ങൾ സജീവമാകുന്നതനുസരിച്ച് ട്രോഫി പവലിയനിലും സമ്മാനം വാങ്ങാൻ എത്തുന്ന കൗമാര പ്രതിഭകളുടെഒഴുക്കാണ്.പൂരത്തിൻ്റെ നാട്ടിലെ കലയുടെ പൂരം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ഗ്രൂപ്പിനങ്ങളുടേയും വ്യക്തിഗതയിനങ്ങളുടേയും റിസൽട്ട് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കുംസമ്മാനങ്ങൾ നൽകിയാണ് ട്രോഫി കമ്മിറ്റി ആദരിക്കുന്നത്.

കേരള അറബിക് മുൻ ഷീസ് അസോസിയേഷൻ്റെ (കെ.എ.എം.എ.)നേതൃത്വത്തിലാണ് ട്രോഫി കമ്മിറ്റി പ്രവർത്തിക്കുന്നത്. പുതുക്കാട് എം.എൽ.എ കെ.കെ. രാമചന്ദ്രനാണ് ട്രോഫി കമ്മിറ്റി ചെയർമാൻ. ഗ്രൂപ്പിനങ്ങളിലെ കൂടുതൽ മത്സരങ്ങൾ പൂർത്തിയാകുന്നതോടെ നല്ല രീതിയിലുള്ള തിരക്കാണ് ട്രോഫി പവലിയനിൽഅനുഭവപ്പെടുന്നത്.

എന്നാൽ അധികസമയം കാത്തു നിൽക്കാതെ തന്നെ ഏവർക്കും ട്രോഫിയും സർട്ടിഫിക്കറ്റും ലഭ്യമാക്കുക എന്ന ഉത്തരവാദിത്വത്തിന് ഹൈസ്കൂൾ - ഹയർസെക്കൻഡറി - എച്ച് എസ് അറബിക് - എച്ച് എസ് സംസ്കൃതം എന്നീ വിഭാഗങ്ങളിലായി അറുപതോളം അധ്യാപകർ ഒരു ഷെഡ്യൂളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

റിസൾട്ട് വെരിഫൈ ചെയ്ത് സമ്മാനാർഹർക്ക് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ മെമെന്റോ കൈമാറുന്നു. പതിനയ്യായിരത്തിൽ അധികം കലാപ്രതിഭകൾക്കാണ് ട്രോഫികൾ സജ്ജീകരിച്ചിട്ടുള്ളത്. കലോത്സവത്തിന്റെ അവസാന മത്സരയിനവും പൂർത്തിയായി റിസൾട്ട് പബ്ലിഷ് ചെയ്യുന്നത് വരെ ട്രോഫി കമ്മിറ്റി പ്രവർത്തിക്കുന്നു. മൂന്ന് ഷിഫ്റ്റുകളിലായി ഇരുനൂറോളം റ അധ്യാപകരാണ് ഓരോ ദിവസത്തെയും പ്രവർത്തനത്തെ ചലിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336558/kalotsavam-2025-kalotsavam-trophy-pavilion)