---
title: "കല കലക്കി ; പൂരത്തിൻ്റെ നാടിൻ്റെ കലയുടെ വസന്തകാലം"
english_title: "Art is mixed; the springtime of the art of the land of Pooram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336537/art-is-mixed-the-springtime-of-the-art-of-the-land-of-pooram"
published_at: "2026-01-15T19:23:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968f1cecaba5_kala.jpg"
keywords: []
---

# കല കലക്കി ; പൂരത്തിൻ്റെ നാടിൻ്റെ കലയുടെ വസന്തകാലം

> **Lead Summary:** **തൃശ്ശൂർ :**സാംസ്കാരിക നഗരിയെ ഇളക്കിമറിച്ച് ഇടവേളകളില്ലാത്ത കലാപ്രവാഹം സമ്മാനിക്കുകയാണ് 64 മത് കേരള സ്കൂൾ കലോത്സവം. കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോൾ പോയിന്റ് നിലയിൽ ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവയ്ക്കുകയാണ് ഓരോ ജില്ലകളും.

## Article Content

**തൃശ്ശൂർ :**സാംസ്കാരിക നഗരിയെ ഇളക്കിമറിച്ച് ഇടവേളകളില്ലാത്ത കലാപ്രവാഹം സമ്മാനിക്കുകയാണ് 64 മത് കേരള സ്കൂൾ കലോത്സവം. കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോൾ പോയിന്റ് നിലയിൽ ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവയ്ക്കുകയാണ് ഓരോ ജില്ലകളും.

കേരളത്തിന്റെ സാംസ്കാരിക തട്ടകം കലോത്സവത്തെ ഏറ്റെടുക്കുമ്പോൾ കാണികളായി മത്സരവേദിയിൽ എത്തുന്നവരും നിരവധിയാണ്. നിറഞ്ഞ കസേരകളും ചുറ്റും മനുഷ്യമതിൽ തീർക്കുന്ന കാണികളുമെല്ലാം കലോത്സവത്തിന്റെ ജനകീയത വർദ്ധിപ്പിക്കുകയാണ്.

പ്രായഭേദമെന്യേ കലോത്സവ നഗരിയിലേക്ക് ഒഴുകിയെത്തുന്ന സാധാരണക്കാർ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ തുടങ്ങിയവർ ഓരോ വേദിയെയും ജനസാഗരമാക്കുകയാണ്.

ചുട്ടുപൊള്ളുന്ന വെയിലും ആഞ്ഞു വീശുന്ന പൊടിക്കാറ്റും മഞ്ഞു പൊഴിയുന്ന സന്ധികളുമെല്ലാം ഈ കലാ ആസ്വാദനത്തിനു മുൻപിൽ നിഷ്പ്രഭമാ വുകയാണ്. ഓരോ ഇനം മത്സരങ്ങളും അവസാനിക്കുമ്പോൾ കാഴ്ചക്കാരിൽ ആസ്വാദനത്തിന്റെ പുതിയതലം സമ്മാനിക്കുന്നുണ്ട്.

സംഘനിർത്ത വേദിയെ കീഴടക്കിയ നന്ദനം ചലച്ചിത്ര തീം നൃത്താവിഷ്കാരം മുതൽ ചാക്യാന്മാരുടെ സമകാലിക സാമൂഹ്യ അവതരണം വരെ ആസ്വാദനത്തിന്റെ പുത്തൻ അനുഭവങ്ങൾ പകരുന്നവയാണ്. കലോത്സവ വേദികളുടെ പേരുകൾ പോലെ ഓരോ വേദിയും ആസ്വാദനത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്ന വസന്തകാലമാണ് സമ്മാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336537/art-is-mixed-the-springtime-of-the-art-of-the-land-of-pooram)