---
title: "ഗുരുവായൂർ-തൃശ്ശൂർ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു"
english_title: "New Guruvayur-Thrissur train service approved"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336532/New-Guruvayur-Thrissur-train-service-approved"
published_at: "2026-01-15T18:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968ed20d4884_train.jpg"
keywords: []
---

# ഗുരുവായൂർ-തൃശ്ശൂർ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

> **Lead Summary:** തൃശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി റെയിൽവേ മന്ത്രാലയം പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ട്രെയിൻ നമ്പർ 56115/56116 തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചറാണ് ദിവസേന സർവീസ് നടത്തുക. പുതിയ സമയക്രമം അനുസരിച്ച് തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെടുന്ന ട്രെയിൻ 08:45-ന് ഗുരുവായൂരിലെത്തും.

## Article Content

തൃശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി റെയിൽവേ മന്ത്രാലയം പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ട്രെയിൻ നമ്പർ 56115/56116 തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചറാണ് ദിവസേന സർവീസ് നടത്തുക. പുതിയ സമയക്രമം അനുസരിച്ച് തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെടുന്ന ട്രെയിൻ 08:45-ന് ഗുരുവായൂരിലെത്തും.

മടക്കയാത്രയിൽ ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും. പുതിയ ട്രെയിൻ അനുവദിച്ചത് മേഖലയിലെ യാത്രാദുരിതത്തിന് വലിയ ആശ്വാസമാകുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336532/New-Guruvayur-Thrissur-train-service-approved)