---
title: "ഇവിടം സുരക്ഷിതം; പെൺ മനസ്സിൻ്റെ ആകുലതകൾ അകറ്റാൻ നിർഭയ അമ്മമാരുണ്ട് കൂടെ"
english_title: "This place is safe; there are fearless mothers to help girls' minds get rid of their worries."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336523/this-place-is-safe-there-are-fearless-mothers-to-help-girls-minds-get-rid-of-their-worries"
published_at: "2026-01-15T17:07:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968d27396d85_This_place_is_safe;_there_are_fearless_mothers_to_help_girls_minds_get_rid_of_their_worriesjpg"
keywords: []
---

# ഇവിടം സുരക്ഷിതം; പെൺ മനസ്സിൻ്റെ ആകുലതകൾ അകറ്റാൻ നിർഭയ അമ്മമാരുണ്ട് കൂടെ

> **Lead Summary:** **തൃശ്ശൂർ [: **കൗമാര കലാ മാമാങ്കത്തിൽ പങ്കെടുക്കാൻ വേണ്ടി ശക്തന്റെ മണ്ണിലെത്തുന്ന പെൺമക്കളുടെ ആകുലതകൾ അകറ്റാൻ നിർഭയ പ്രവർത്തകർ അമ്മ മനസ്സിൻ്റെ കരുതലോടെ ... സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യ സംരക്ഷണം,ബോധവൽക്കരണം എന്നിവ മുന്നിൽ കണ്ടുകൊണ്ട് 2017- ലാണ് നിർഭയ പദ്ധതി സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചത്.

## Article Content

**തൃശ്ശൂർ [: **കൗമാര കലാ മാമാങ്കത്തിൽ പങ്കെടുക്കാൻ വേണ്ടി ശക്തന്റെ മണ്ണിലെത്തുന്ന പെൺമക്കളുടെ ആകുലതകൾ അകറ്റാൻ നിർഭയ പ്രവർത്തകർ അമ്മ മനസ്സിൻ്റെ കരുതലോടെ ... സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യ സംരക്ഷണം,ബോധവൽക്കരണം എന്നിവ മുന്നിൽ കണ്ടുകൊണ്ട് 2017- ലാണ് നിർഭയ പദ്ധതി സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചത്.

കുടുംബശ്രീയുടെയും കേരളാ പോലീസിന്റെയും ആഭിമുഖ്യത്തിൽ, പെൺകുട്ടികളും സ്ത്രീകളും നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി ആരംഭിച്ച പരിപാടി പിന്നീട് സംസ്ഥാനത്തൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകളും പ്രതിരോധ മാർഗങ്ങളും നൽകുകയായിരുന്നു.

ഇരുപതിമൂന്ന് അംഗങ്ങളോടുകൂടി കലോത്സവാരംഭം മുതൽ വേദികൾതോറും സന്നിഹിതരായികൊണ്ട് വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും മാർഗ്ഗനിർദേശവും മറ്റും ഒരുക്കുകയാണ് ഇവർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336523/this-place-is-safe-there-are-fearless-mothers-to-help-girls-minds-get-rid-of-their-worries)