---
title: "തുളളൻ ഇവർക്ക് വെറും കളിയല്ല, അച്ഛനും മകളും കൂടുന്ന കുടുംബോത്സവം"
english_title: "Family festival where father and daughter gather"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336521/family-festival-where-father-and-daughter-gather"
published_at: "2026-01-15T16:57:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968cf39c7d0b_tru11.jpg"
keywords: []
---

# തുളളൻ ഇവർക്ക് വെറും കളിയല്ല, അച്ഛനും മകളും കൂടുന്ന കുടുംബോത്സവം

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **പലതും പറയാനുള്ള കളി മാത്രമല്ല ഇവർക്ക് തുള്ളൻ, തന്റെ കുടുംബത്തിലെ അഞ്ചാം തലമുറയെയും തുള്ളൽ പരിശീലിപ്പിച്ച് കലോത്സവത്തിന് എത്തിയിരിക്കുകയാണ് ഗിന്നസ് ജയകുമാർ.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **പലതും പറയാനുള്ള കളി മാത്രമല്ല ഇവർക്ക് തുള്ളൻ, തന്റെ കുടുംബത്തിലെ അഞ്ചാം തലമുറയെയും തുള്ളൽ പരിശീലിപ്പിച്ച് കലോത്സവത്തിന് എത്തിയിരിക്കുകയാണ് ഗിന്നസ് ജയകുമാർ.

രണ്ടാമത്തെ മകനായ സ്വാമിനാഥിന് വേണ്ടിയാണ് ഗിന്നസ് ജയകുമാർ 64 ആം സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തിയിരിക്കുന്നത്. തലമുറകളായി കൈമാറിയിരുന്ന കലാരൂപം തന്റെ രണ്ട് മകളെയും പരിശീലിപ്പിക്കാൻ സാധിച്ചതിലും കലോത്സവത്തിന് പങ്കെടുപിക്കാൻ സാധിച്ചതിനും താൻ ഏറെ സന്തോഷവാൻ ആണെന്നും ജയകുമാർ പറഞ്ഞു.

തന്റെ രണ്ട് മകളെയും തുള്ളൽ പരിശീലിപ്പിക്കുമ്പോൾ തന്നെ പഠിപ്പിച്ച തന്റെ അച്ഛൻ കലാമണ്ഡലം ജനാർദ്ദനനെയാണ് ജയകുമാർ ഓർക്കുന്നത്. മത്സരത്തിനെത്തിയ സ്വാമിനാഥ് ആറാം വയസുമുതൽ തുള്ളൽ പരിശീലിച്ചിരുന്നു. ആദ്യമായാണ് സംസ്ഥാന കലോത്സവത്തിന് സ്വാമിനാഥ് വേദി പങ്കെടുക്കുന്നത്.

വേദിയിൽ ചേട്ടൻ ശബരിനാഥിന്റെ ഈണ ത്തിലാണ് സ്വാമിനാഥ് തുള്ളൽ അവതരിപ്പിച്ചത്. തുള്ളൽ മത്സരാർത്ഥിയായ സ്വാമിനാഥ് കുറിച്ചിത്താനം ശ്രീ കൃഷ്ണ വൊക്കേഷണൽ എച് എസ്‌ എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

തുടർച്ചയായി 12 മണിക്കൂർ തുള്ളൽ അവതരിപ്പിച്ചാണ് 2019 ഇൽ ജയകുമാർ ഗിന്നസിൽ ഇടം നേടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336521/family-festival-where-father-and-daughter-gather)