---
title: "'ഹിന്ദി കാ ദോസ്ത് ‘; ഹിന്ദി പ്രസംഗ മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡുമായി അദ്വൈത് ബാലചന്ദ്രൻ"
english_title: "Advait gets A grade in Hindi speech competition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336519/advait-gets-a-grade-in-hindi-speech-competition"
published_at: "2026-01-15T16:47:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968cd3d90cd0_tru10.jpg"
keywords: []
---

# 'ഹിന്ദി കാ ദോസ്ത് ‘; ഹിന്ദി പ്രസംഗ മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡുമായി അദ്വൈത് ബാലചന്ദ്രൻ

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **എച്ച് എസ്എസ് വിഭാഗം ഹിന്ദി പ്രസംഗമത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി അദ്വൈത് ബാലചന്ദ്രൻ. മലപ്പുറം ജില്ലയിലെ കൊട്ടപ്പുറം ഗവണ്മെന്റ് ഹയർ സെക്കന്റെറി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസിന് വിദ്യാർത്ഥിയാണ് അദ്വൈത്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **എച്ച് എസ്എസ് വിഭാഗം ഹിന്ദി പ്രസംഗമത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി അദ്വൈത് ബാലചന്ദ്രൻ. മലപ്പുറം ജില്ലയിലെ കൊട്ടപ്പുറം ഗവണ്മെന്റ് ഹയർ സെക്കന്റെറി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസിന് വിദ്യാർത്ഥിയാണ് അദ്വൈത്.

സ്കൂൾ, സബ് ജില്ലാ, ജില്ലാ മത്സരങ്ങളിൽ നിരവധി തവണ ഹിന്ദി പദ്യം ചൊല്ലൽ, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, ഹിന്ദി കവിതാ രചന, ഇംഗ്ലീഷ് കവിതാ രചന തുടങ്ങിയ ഇനങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്.

രണ്ടര വയസ്സുമുതൽ ഹിന്ദി കാർട്ടൂൺ കണ്ടു കൊണ്ടാണ് അദ്വൈത് വളർന്നത്. അത്കൊണ്ടു തന്നെ വീട്ടിൽ രക്ഷിതാക്കളോടും സഹോദരനോടും ഹിന്ദിയിലായിരുന്നു അദ്വൈതിന്റെ സംസാരം. ഹിന്ദിയിലെ ഈ മികവ് കണ്ട് രക്ഷിതാക്കളും അധ്യാപകരും കൂടുതൽ പ്രോത്സാഹനം നൽകി.

അദ്വൈതിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ അവന്റെ അനിയൻ ആഗ് നേയ് ബാലചന്ദ്രനും ചെറുപ്പം മുതൽ ഹിന്ദി സംസാരിക്കുന്നു. ആറാം ക്ലാസ്സിൽ പഠിക്കുന്ന ആഗ് നേയും ഈ വർഷം ഹിന്ദി പ്രസംഗമത്സരത്തിൽ ജില്ലാതലത്തിൽ മത്സരിച്ചിരുന്നു.

ഹിന്ദിക്കു പുറമെ അദ്വൈതിന് ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലും പ്രാവിണ്യമുണ്ട്. ചെറുപ്പം മുതൽ അദ്വൈത് എഴുതിയ ഇംഗ്ലീഷ് കവിതകളും ഹിന്ദി കവിതകളും അവന്റെ ശേഖരത്തിലുണ്ട്. കൊണ്ടോട്ടി തുറക്കൽ ജി എൽ പി സ്കൂൾ അധ്യാപകൻ ബാലചന്ദ്രന്റെയും പുല്ലാനൂർ ജി.വി.എച്ച്.എസ് സ്കൂളിൽ അധ്യാപിക നിഷയുടെയും മകനാണ്.

കൂടുതൽ കൂടുതൽ ഭാഷകൾ സ്വായത്തമാക്കുക എന്നതാണ് അദ്വൈതിന്റെ ആഗ്രഹം. ഇതിന് എല്ലാവിധ പിന്തുണയുമായി കൊട്ടപ്പുറം ഹയർ സെക്കന്റ്‌റി സ്കൂൾ അധ്യാപകരും കൂടെയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336519/advait-gets-a-grade-in-hindi-speech-competition)