---
title: "വേദികളിൽ കടുത്ത ചൂട്; വേദികളിൽ വിശറികൾ വിതരണം ചെയ്ത് ജിയുപിഎസ് വരടിയം"
english_title: "It's extremely hot at the festival venue."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336508/its-extremely-hot-at-the-festival-venue"
published_at: "2026-01-15T16:09:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968c44852dc3_tru8.jpg"
keywords: []
---

# വേദികളിൽ കടുത്ത ചൂട്; വേദികളിൽ വിശറികൾ വിതരണം ചെയ്ത് ജിയുപിഎസ് വരടിയം

> **Lead Summary:** **തൃശ്ശൂർ : [[truevisionnews.com]] **കലോത്സവ വേദിയിൽ കടുത്ത ചൂടിൽ അല്പം കുളിർമയേകാൻ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെ വിശറി വിതരണം കാണികൾക്കും മത്സരാർത്ഥികൾക്കും ഏറെ ആശ്വാസമായി.

## Article Content

**തൃശ്ശൂർ : [[truevisionnews.com]] **കലോത്സവ വേദിയിൽ കടുത്ത ചൂടിൽ അല്പം കുളിർമയേകാൻ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെ വിശറി വിതരണം കാണികൾക്കും മത്സരാർത്ഥികൾക്കും ഏറെ ആശ്വാസമായി.

സോഷ്യൽ സർവീസ് സ്കീം ജിയുപിഎസ് വരടിയത്തെ വിദ്യാർഥികളാണ് വിവിധ വേദികളിൽ ആയി 600 ഓളം വിശറികൾ വിതരണം ചെയ്തത്. സ്കൂൾ കോഡിനേറ്റർ അജിന പി കുമാർ ടീം ലീഡർ വിയാൻ ജോ വിമൽ എന്നിവരുടെ നേതൃത്വത്തിൽ 30 ഓളം വളണ്ടിയർമാരാണ് വിശറി വിതരണത്തിന് നേതൃത്വം നൽകിയത്.

സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നാലുവർഷമായി വരടിയം ജിപിഎസ് സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരിക്കുകയാണ്. സോഷ്യൽ സർവീസ് രംഗത്ത് ജില്ലയിലെ മികച്ച വിദ്യാലയമായും തിരഞ്ഞെടുത്തിട്ടുണ്ട്.

> വിശറികളിൽ രേഖപ്പെടുത്തിയ ലഹരി വിരുദ്ധ സന്ദേശങ്ങളും ശ്രദ്ധേയമായി. "നമ്മൾ നാടിൻറെ സമ്പത്ത് , ലഹരിക്കെതിരെ കൈകോർക്കാം , ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക , ലഹരിവസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ബന്ധപ്പെട്ടവരെ അറിയിക്കുക , " എസ് എസ് എസ് എസ് സേന അംഗങ്ങളായ വിദ്യാർത്ഥികൾ സഹപാഠികളെ ഓർമ്മപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336508/its-extremely-hot-at-the-festival-venue)