---
title: " ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി; ഒരാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നം"
english_title: "The Crew-11 team abandoned the mission halfway and returned to Earth."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336507/the-crew-11-team-abandoned-the-mission-halfway-and-returned-to-earth"
published_at: "2026-01-15T16:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968c382946fa_sky.jpg"
keywords: []
---

#  ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി; ഒരാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നം

> **Lead Summary:** **ന്യൂയോര്‍ക്ക്: **ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി. പസഫിക് സമുദ്രത്തിലിറങ്ങിയ പേടകത്തില്‍ നിന്ന് സംഘാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചു.

## Article Content

**ന്യൂയോര്‍ക്ക്: **ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി. പസഫിക് സമുദ്രത്തിലിറങ്ങിയ പേടകത്തില്‍ നിന്ന് സംഘാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചു.

യാത്രികരില്‍ ഒരാളുടെ അനാരോഗ്യത്തെ തുടര്‍ന്നാണ് ദൗത്യം പൂര്‍ത്തിയാക്കാനാകാതെ നാസയുടെ ക്രൂ-11 തിരിച്ചെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വംശജനാണ് യാത്ര നിയന്ത്രിച്ചിരുന്നത്. ക്രൂ-11 സംഘത്തില്‍ പെട്ട ഒരാള്‍ക്ക് നിലയത്തില്‍ വെച്ച് ആരോഗ്യപ്രശ്‌നം നേരിട്ടതായി നാസ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് ദൗത്യം ആരംഭിച്ചത്. ഇതാദ്യമായാണ് ദൗത്യം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്.

ക്രൂ-11 ബഹിരാകാശ ദൗത്യ സംഘത്തിലെ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്‌നമുള്ളത്. എന്താണ് ആ പ്രശ്നമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336507/the-crew-11-team-abandoned-the-mission-halfway-and-returned-to-earth)