---
title: "മലകയറാൻ മനക്കരുത്തുണ്ടോ? അഗസ്ത്യാർകൂടം സീസൺ തുടങ്ങി; റജിസ്‌ട്രേഷൻ വിവരങ്ങൾ അറിയാം"
english_title: "Agasthyaarkoodam season"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336488/agasthyaarkoodam-season"
published_at: "2026-01-15T13:57:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968a4f7bd2ef_tru7.jpg"
keywords: []
---

# മലകയറാൻ മനക്കരുത്തുണ്ടോ? അഗസ്ത്യാർകൂടം സീസൺ തുടങ്ങി; റജിസ്‌ട്രേഷൻ വിവരങ്ങൾ അറിയാം

> **Lead Summary:** **[[truevisionnews.com] ]**'അഗസ്ത്യാർകൂട'ത്തിലേക്കുള്ള സന്ദർശന സീസണ് തുടക്കമായി. ആദ്യ സംഘത്തിൻ്റെ യാത്ര കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് ശ്യാം മോഹൻലാൽ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**[[truevisionnews.com] ]**'അഗസ്ത്യാർകൂട'ത്തിലേക്കുള്ള സന്ദർശന സീസണ് തുടക്കമായി. ആദ്യ സംഘത്തിൻ്റെ യാത്ര കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് ശ്യാം മോഹൻലാൽ ഫ്ലാഗ് ഓഫ് ചെയ്തു.

ആദ്യ ദിനം 89 പേരാണ് ട്രെക്കിങ്ങിനായി പുറപ്പെട്ടത്. സംഘം ഇന്നലെ വൈകിട്ടോടെ 17 കിലോ മീറ്റർ താണ്ടി അതിരുമലയിലെത്തി. ഇന്നു രാവിലെ നിറുകയിലേക്ക് പുറപ്പെടും. ഈ വർഷത്തെ ട്രെക്കിങ് സമാപിക്കുന്നത് ഫെബ്രുവരി 11 നാണ്.

പോകാനുള്ളവരുടെ റജിസ്ട്രേഷൻ പൂർത്തിയായി. ഫെബ്രുവരി 1 മുതൽ 11 വരെ പോകാൻ ആഗ്രഹിക്കുന്നവർക്ക് 23ന് രാവിലെ 11 മുതൽ റജിസ്‌റ്റർ ചെയ്യാം.വനം വകുപ്പിന്റെ www.forest.kerala.in എന്ന വെബ്സൈറ്റിലെ serviceonline.gov.in/trekking എന്ന ലിങ്ക് സന്ദർശിക്കാം.

3,000 രൂപയാണ് ഫീസ്. സന്ദർശകർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336488/agasthyaarkoodam-season)