---
title: "'ആരും എന്നോട് സംസാരിച്ചിട്ടില്ല'; സഞ്ജുവിന്റെ സ്ഥാനാർത്ഥിത്വ വാർത്തകളിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ"
english_title: "BJP state president responds to Sanju's candidacy news"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336479/bjp-state-president-responds-to-sanjus-candidacy-news"
published_at: "2026-01-15T13:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69689d28ed0d8_BJP_state_president_responds_to_Sanjus_candidacy_news.jpg"
keywords: []
---

# 'ആരും എന്നോട് സംസാരിച്ചിട്ടില്ല'; സഞ്ജുവിന്റെ സ്ഥാനാർത്ഥിത്വ വാർത്തകളിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ

> **Lead Summary:** **ദില്ലി: [**ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസൺ ബി ജെ പി സ്ഥാനാർഥിയാകുമെന്ന വാർത്തകളിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഞ്ജു സാംസണിന്‍റെ സ്ഥാനാർഥിത്വം തനിക്കറിയില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. എനിക്കറിയില്ല, ആരും എന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ സ്ഥാനാർഥി നിർണ്ണയം ഉടൻ പൂർത്തിയാക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

## Article Content

**ദില്ലി: [**ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസൺ ബി ജെ പി സ്ഥാനാർഥിയാകുമെന്ന വാർത്തകളിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഞ്ജു സാംസണിന്‍റെ സ്ഥാനാർഥിത്വം തനിക്കറിയില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. എനിക്കറിയില്ല, ആരും എന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ സ്ഥാനാർഥി നിർണ്ണയം ഉടൻ പൂർത്തിയാക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

പല മണ്ഡലങ്ങളിലേയും സ്ഥാനാർഥികളെ നേരത്തെ തന്നെ ബി ജെ പി തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. നേമത്ത് താൻ തന്നെയായിരിക്കും ബി ജെ പി സ്ഥാനാർഥിയെന്ന് രാജീവ് ചന്ദ്രശേഖർ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. കഴക്കൂട്ടത്ത് വി മുരളീധരനും താത്പര്യം പരസ്യമാക്കിയിട്ടുണ്ട്. കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം ടി രമേശ് തുടങ്ങിയ നേതാക്കളെല്ലാം ഇത്തവണ കളത്തിലുണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336479/bjp-state-president-responds-to-sanjus-candidacy-news)