---
title: "'ആശ് ബരിക്' ആലപിച്ച് ആയിഷ ആദില അറബി ഗാനാലാപനത്തിൽ തിളങ്ങി"
english_title: "Kerala School Festival, High School Category, Girls' Arabic Singing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336469/kerala-school-festival-high-school-category-girls-arabic-singing"
published_at: "2026-01-15T12:48:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696894dcc3a8f_AYISHA.jpg"
keywords: []
---

# 'ആശ് ബരിക്' ആലപിച്ച് ആയിഷ ആദില അറബി ഗാനാലാപനത്തിൽ തിളങ്ങി

> **Lead Summary:** **തൃശ്ശൂർ : **സഅദ് ലംജർദ് രചിച്ച ആശ് ബരിക് എന്ന ഗാനം ആലപിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ അറബി ക്ക് ഗാനാലപനത്തിൽ ആയിഷ ആദില എ ഗ്രേഡ് നേടി. മതിലകം സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ 9 ാം ക്ലാസ് വിദ്യാത്ഥിനിയാണ്.

## Article Content

**തൃശ്ശൂർ : **സഅദ് ലംജർദ് രചിച്ച ആശ് ബരിക് എന്ന ഗാനം ആലപിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ അറബി ക്ക് ഗാനാലപനത്തിൽ ആയിഷ ആദില എ ഗ്രേഡ് നേടി. മതിലകം സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ 9 ാം ക്ലാസ് വിദ്യാത്ഥിനിയാണ്.

ആദിലയുടെ നേട്ടം കലോത്സവത്തിൽ തൃശ്ശൂർ മുന്നേറ്റത്തിന് കരുത്ത് പകർന്നു. ജില്ലാ - ഉപജില്ലാ കലോത്സവങ്ങളിൽ ഒപ്പന, അറബിക് കഥാ പ്രസംഗം, അറബിക് മോണോ ആക്ട് എന്നിവയിൽ ശ്രദ്ധേയമായ മികവ് തെളിയിച്ചിട്ടുണ്ട്.

മതിലകം സ്കൂളിലെ അറബിക് അധ്യാപകനായ മുഹസിൻ ആണ് പരിശീലനം നൽകിയത്. കൊടുങ്ങല്ലൂർ സ്വദേശികളായ അബൂബക്കർ - ഷമീറ ദമ്പതികളുടെ മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336469/kerala-school-festival-high-school-category-girls-arabic-singing)