---
title: "കലോത്സവ മൈതാനം തിളങ്ങി അയ്യന്തോൾ കോർപറേഷൻ തൊഴിലാളികൾക്ക് കൈയടി "
english_title: "Kalatsavam 2025, applause for corporation workers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336468/kalatsavam-2025-applause-for-corporation-workers"
published_at: "2026-01-15T12:42:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69689398dbbd3_GROUND.jpg"
keywords: []
---

# കലോത്സവ മൈതാനം തിളങ്ങി അയ്യന്തോൾ കോർപറേഷൻ തൊഴിലാളികൾക്ക് കൈയടി 

> **Lead Summary:** തൃശ്ശൂർ :**[**സംസ്ഥാന കലോത്സവത്തിന്റെ ആവേശത്തിനും തിരക്കിന്നും ഇടയിൽ മാലിന്യ കൂമ്പാരം എന്ന ആശങ്കകൾക്ക് മറുപടിയായി കലോത്സവം മൈതാനം വൃത്തിയോടെ സൂക്ഷിച്ചത് അയ്യന്തോൾ കോർപ്പറേഷനിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനത്തിലൂടെയാണ് മൈതാനവും പരിസരവും ശുചിത്വത്തോടെ നിലനിർത്തിയ ഇവർക്ക് പൊതുജനങ്ങളിൽ നിന്ന് വലിയ അഭിനന്ദനങ്ങൾ ആണ് ലഭിക്കുന്നത്.

## Article Content

തൃശ്ശൂർ :**[**സംസ്ഥാന കലോത്സവത്തിന്റെ ആവേശത്തിനും തിരക്കിന്നും ഇടയിൽ മാലിന്യ കൂമ്പാരം എന്ന ആശങ്കകൾക്ക് മറുപടിയായി കലോത്സവം മൈതാനം വൃത്തിയോടെ സൂക്ഷിച്ചത് അയ്യന്തോൾ കോർപ്പറേഷനിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനത്തിലൂടെയാണ് മൈതാനവും പരിസരവും ശുചിത്വത്തോടെ നിലനിർത്തിയ ഇവർക്ക് പൊതുജനങ്ങളിൽ നിന്ന് വലിയ അഭിനന്ദനങ്ങൾ ആണ് ലഭിക്കുന്നത്.

ആയിരക്കണക്കിന് കലാപ്രേമികൾ എത്തിച്ചേരുന്ന വേദിയിൽ ഭക്ഷണം അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞു കൂടാനുള്ള സാധ്യത കൂടുതലായിരുന്നു എങ്കിലും ഓരോ പരിപാടിക്ക് ശേഷവും സ്ഥലങ്ങൾ ശുചീകരിച്ച് വീണ്ടും ഉപയോഗപ്രദമാക്കുകയായിരുന്നു ഇവർ. കടുത്ത ചൂട് അവഗണിച്ചാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. കലയും സംസ്കാരവും ആഘോഷിക്കപ്പെടുന്ന വേദിയിൽ ശുചിത്വത്തിന്റെ സന്ദേശം ശക്തമായി ഉയർത്തിക്കാട്ടാൻ ആകുന്നത് ഇവരുടെ സമർപ്പണത്തിലൂടെയാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336468/kalatsavam-2025-applause-for-corporation-workers)