---
title: "അരേ...വാഹ്; കെട്ടിരുന്നവർ സ്വയംമറന്ന നിമിഷങ്ങളായി... ഗുൽമോഹൽ വേദിയിൽ ഗസലിൽ വിസ്മയമൊരുക്കി മൽഹാർ"
english_title: "Malhar creates a sensation with his ghazal on stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336466/malhar-creates-a-sensation-with-his-ghazal-on-stage"
published_at: "2026-01-15T12:36:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968921aa9c8a_TRU4.jpg"
keywords: []
---

# അരേ...വാഹ്; കെട്ടിരുന്നവർ സ്വയംമറന്ന നിമിഷങ്ങളായി... ഗുൽമോഹൽ വേദിയിൽ ഗസലിൽ വിസ്മയമൊരുക്കി മൽഹാർ

> **Lead Summary:** **തൃശ്ശൂർ:[ [truevisionnews.com]] **ഹുസ്നെ വാലോം ക ഖുദ... പ്രശസ്ത ഗായകൻ ഹരിഹരൻ പാടിയ സയ്യിദ് രാഹിയുടെ ഗസൽ ഈണം വേദിയിൽ തേൻമഴപോലെ പെയ്തിറങ്ങിയപ്പോൾ കെട്ടിരുന്നവർ പോലും സ്വയം മറന്ന നിമിഷങ്ങളായി.

## Article Content

**തൃശ്ശൂർ:[ [truevisionnews.com]] **ഹുസ്നെ വാലോം ക ഖുദ... പ്രശസ്ത ഗായകൻ ഹരിഹരൻ പാടിയ സയ്യിദ് രാഹിയുടെ ഗസൽ ഈണം വേദിയിൽ തേൻമഴപോലെ പെയ്തിറങ്ങിയപ്പോൾ കെട്ടിരുന്നവർ പോലും സ്വയം മറന്ന നിമിഷങ്ങളായി.

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി ഒൻപത് ഗുൽമോഹറിൽ നടന്ന ഹൈ സ്കൂൾ വിഭാഗം ഗസൽ ആലാപനത്തിലാണ് ഹുസ്നെ വാലോം ക ഖുദ...ആലപിച്ച് മൽഹാർ ആരാധകരെ കൈയ്യിലെടുത്തത്.

സദസിന്റെയാകെ ഹൃദയം കീഴടക്കിയ ആലാപന മാധുര്യം എ ഗ്രേഡ് നേടി. കാസർഗോഡ് ജില്ലയിലെ കുട്ടമത്ത് ജി എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് മൽഹാർ എം എം. പടന്നക്കാട് കാർഷിക കോളേജ് ജീവനക്കാരൻ മഹേഷ് കുമാറിന്റെയും മുഴക്കോത്തെ ഐശ്വര്യ കൃഷ്ണണന്റെയും മകനായ മൽഹാർ ഏതുവിഭാഗവും സംഗീത ഇനങ്ങളും കൈകാര്യം ചെയ്യും.

ലളിതഗാനവും ഗസലും അടിച്ചുപൊളി പാട്ടും ആകർഷമായി അവതരിപ്പിക്കുന്ന ഈ മിടുക്കൻ ‘മൽ ഹാർ ഷോ‘ എന്ന പേരിൽ പ്രോഗ്രാമുകൾ ജില്ലയിലെ ഇരുപതോളം വേദികളിൽ ഇതിനോടകം അവതരിപ്പിച്ചുകഴിഞ്ഞു.

റോക്ക്, പോപ്പ്, ആംബിയന്റ് എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാ ത്തരം ഗാനങ്ങളും അത്യാധുനിക സംഗീത ഉപ കരണങ്ങളോടെ മൽഹാറും സംഘവും അവത രിപ്പിക്കും. ഒപ്പം പാടിപ്പതിഞ്ഞ മലയാള, ഹിന്ദി, തമിഴ് ഗാനങ്ങളും ഗസലുകളും.

ഗിറ്റാർ, മെലോഡിക്ക ഹാർമോണിയം, കീ ബോർഡ് എന്നീ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവിനെത്തുടർന്ന് 2021 ജെസി ഡാ നിയൽ മ്യൂസിക് എക്സലൻസി പുരസ്കാരം മൽഹാറിന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336466/malhar-creates-a-sensation-with-his-ghazal-on-stage)