---
title: "അണിയറയില്ലാതെ അരങ്ങിലേക്ക്"
english_title: "The second day of the Ottom Thullal procession is out"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336460/the-second-day-of-the-ottom-thullal-procession-is-out"
published_at: "2026-01-15T12:22:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69688ed7c0207_TRU3.jpg"
keywords: []
---

# അണിയറയില്ലാതെ അരങ്ങിലേക്ക്

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഓട്ടം തുള്ളൽ അണിയറ രണ്ടാം ദിനവും പുറത്ത്. ഒന്നാം ദിനം ഒരുപാട് പരാതി പറഞ്ഞിട്ടും അണിയറ പ്രശ്നം മാറ്റമില്ലാതെ തുടരുകയാണെന്ന് മത്സരാർഥികളും മാതാപിതാകളും.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഓട്ടം തുള്ളൽ അണിയറ രണ്ടാം ദിനവും പുറത്ത്. ഒന്നാം ദിനം ഒരുപാട് പരാതി പറഞ്ഞിട്ടും അണിയറ പ്രശ്നം മാറ്റമില്ലാതെ തുടരുകയാണെന്ന് മത്സരാർഥികളും മാതാപിതാകളും.

സാഹിത്യ അക്കാദമി ഹാൾ ഓഡിറ്റോറിയത്തിൽ അണിയറ ഒരുകാനുള്ള സൗകര്യമില്ലെന്നും അതുകൊണ്ട് വേറെ നിവർത്തിയിലെന്നും മത്സരാർത്ഥികൾ പറയുന്നു. ആദ്യമായാണ് ഇത്തരം അണിയറ ഇല്ലാത്ത പ്രശ്നം ഓട്ടം തുള്ളൽ കലാകാരന്മാർ നേരിടുന്നതെന്നും വർഷങ്ങളായി കലോത്സവത്തിന് വരുന്ന മത്സരാർഥികളും മാതാപിക്കളും പറയുന്നു.

അക്കാദമി ഹാളിന് പുറത്ത് മുറ്റത്തെ മരച്ചുവടുകളിലാണ് രണ്ടാം ദിനവും ഓട്ടൻതുള്ളൽ മത്സരാർഥികൾ ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336460/the-second-day-of-the-ottom-thullal-procession-is-out)