---
title: "ഗിത്താറിൽ വിരിഞ്ഞ വിജയാക്ഷരങ്ങൾ"
english_title: "Nikitha Krishnan won first place in the guitar western category."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336452/nikitha-krishnan-won-first-place-in-the-guitar-western-category"
published_at: "2026-01-15T11:53:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968885b7a96e_TRU2.jpg"
keywords: []
---

# ഗിത്താറിൽ വിരിഞ്ഞ വിജയാക്ഷരങ്ങൾ

> **Lead Summary:** **തൃശൂർ: [[truevisionnews.com]]** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നിഖിത കൃഷ്ണൻ തുടർച്ചയായി മൂന്നാം തവണയും ഹയർ സെക്കണ്ടറി, ഗിറ്റാർ വെസ്റ്റേൺ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയിരിക്കുകയാണ്.

## Article Content

**തൃശൂർ: [[truevisionnews.com]]** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നിഖിത കൃഷ്ണൻ തുടർച്ചയായി മൂന്നാം തവണയും ഹയർ സെക്കണ്ടറി, ഗിറ്റാർ വെസ്റ്റേൺ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയിരിക്കുകയാണ്.

സജീവ് കൃഷ്ണന്റെയും മഞ്ജു സജീവിൻെറയും പ്രിയ പുത്രി നിഖിത കൃഷ്ണൻ തന്റെ മൂന്നാം ക്ലാസ്സ്‌ മുതൽ തുടങ്ങിയ ഗിത്താർ പരിശീലനത്തിന് ഒരു മാറ്റൊരുങ്ങിയത് കഴിഞ്ഞ മൂന്നുവർഷങ്ങളിലാണ്.

നിഖിത തന്റെ കഴിവുകൾ ഗിറ്റാറിൽ മാത്രമൊതുക്കത്തെ സാഹിത്യത്തിലും ചിത്രരജനയിലേക്കും വഴി തെളിച്ചിട്ടുണ്ട്. നിഖിതയുടെ തൂലികയിൽ വിരിഞ്ഞത് മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളാണ്. അതും സ്വന്തം പബ്ലിക്കേഷനിൽ.

തന്റെ കൃതിയുമായി പല പബ്ലിക്കേഷൻസുമായി സംസാരിച്ചിരുന്നുവെങ്കിലും ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് വായനക്കാർ കുറവാണ് എന്ന കാരണവും പറഞ്ഞു നിഖിതയെ ഒഴുവാക്കുകയായിരുന്നു.

എന്നാൽ തന്റെ മുന്നിലെ തടസ്സങ്ങളെയെല്ലാം നിഖിത അവളുടെ ധൈര്യം കൊണ്ടും വിജയങ്ങൾക്കൊണ്ടും തട്ടിയെറിയുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336452/nikitha-krishnan-won-first-place-in-the-guitar-western-category)