---
title: "മുഹമ്മദ്‌ നബിയുടെ ഹിജ്‌റ ചരിത്രമാക്കി മാപ്പിളപ്പാട്ട്; മുഹമ്മദ്‌ റാഫിയുടെ പരിശീലനത്തിൽ അമിനും അഹദയ്ക്കും എ ഗ്രേഡ്"
english_title: "Mappilapattu makes the history of Prophet Muhammad's Hijra; Amin and Ahada get A grade in Mohammed Rafi's training"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336442/mappilapattu-makes-the-history-of-prophet-muhammads-hijra-amin-and-ahada-get-a-grade-in-mohammed-rafis-training"
published_at: "2026-01-15T11:17:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696880d55cbfc_Mappilapattu_makes_the_history_of_Prophet_Muhammads.jpg"
keywords: []
---

# മുഹമ്മദ്‌ നബിയുടെ ഹിജ്‌റ ചരിത്രമാക്കി മാപ്പിളപ്പാട്ട്; മുഹമ്മദ്‌ റാഫിയുടെ പരിശീലനത്തിൽ അമിനും അഹദയ്ക്കും എ ഗ്രേഡ്

> **Lead Summary:** തൃശ്ശൂർ : **[** കേരള സ്കൂൾ കാലോത്സവം മാപ്പിളപ്പാട്ട് ഇനത്തിൽ എ ഗ്രേഡുമായി അമിൻ താജുദീനും അഹദയും. കൊല്ലം കടയ്ക്കൽ ജി വി എച്ച് എസ് എസ് പത്താം ക്ലാസ് വിദ്യാർത്ഥി അമിൻ താജുദീനും കുന്നിക്കോട് എ.പി.പി.എം.വി എച്ച് എസ് എസ് വിദ്യാർത്ഥിനി അഹദയുമാണ് വിജയം ഉറപ്പിച്ച് കലോത്സവ വേദി വിടുന്നത്.

## Article Content

തൃശ്ശൂർ : **[** കേരള സ്കൂൾ കാലോത്സവം മാപ്പിളപ്പാട്ട് ഇനത്തിൽ എ ഗ്രേഡുമായി അമിൻ താജുദീനും അഹദയും. കൊല്ലം കടയ്ക്കൽ ജി വി എച്ച് എസ് എസ് പത്താം ക്ലാസ് വിദ്യാർത്ഥി അമിൻ താജുദീനും കുന്നിക്കോട് എ.പി.പി.എം.വി എച്ച് എസ് എസ് വിദ്യാർത്ഥിനി അഹദയുമാണ് വിജയം ഉറപ്പിച്ച് കലോത്സവ വേദി വിടുന്നത്.

പ്രശസ്തമാപ്പിള കവി ബദറുദ്ദീൻ പാറന്നൂരിൻ്റെ സീറത്തുന്നബവിയ്യ എന്ന കൃതിയിലെ പ്രവാചകൻ മുഹമ്മദ് നബിയുടെ ഹിജ്റ ചരിത്രത്തിൽ നിന്നും സാദിക് പന്തല്ലൂർ ഈണം നൽകി മുഹമ്മദ് റാഫി പരിശീലനം നൽകിയ ഗാനം ആലപിച്ചാണ് ഇരുവരും വിജയം സ്വന്തമാക്കിയത്. ജില്ല തലത്തിൽ മാപ്പിളപ്പാട്ട്,കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം, വഞ്ചിപ്പാട്ട്, ദേശഭക്തിഗാനം എന്നീ ഇനത്തിൽ വിജയം ഉറപ്പിച്ചാണ് അമിൻ താജുദീൻ സംസ്ഥാന വേദിയിൽ എത്തുന്നത്.

സംഗീതത്തിൽ തന്റെ പ്രിയം കണ്ടത്തിയ അമിൻ നാലര വയസ് മുതൽ പരിശീലനം നേടുന്നുണ്ട്. 22 വർഷത്തോളമായി ഒപ്പന,മാപ്പിളപ്പാട്ട്, വട്ടപ്പാട്ട് തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾക്കായി മലപ്പുറം സ്വദേശിയായ മുഹമ്മദ്‌ റാഫി പരിശീലനം നൽകുന്നുണ്ട്. ഇതിനോടകം തന്നെ കലാകാലങ്ങളായി മുഹമ്മദ്‌ റാഫിയുടെ ശിക്ഷണത്തിൽ കലോത്സവ വേദിയിൽ എത്തുന്ന കുട്ടികൾ വിജയവുമായാണ് മടങ്ങാറുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336442/mappilapattu-makes-the-history-of-prophet-muhammads-hijra-amin-and-ahada-get-a-grade-in-mohammed-rafis-training)