---
title: "നാലാം ജയം: ദ്രുപത് എസ് ജൈത്ര യാത്ര തുടരുന്നു "
english_title: "State School Kalolsavam, Higher Secondary Category Autumn Festival"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336432/state-school-kalolsavam-higher-secondary-category-autumn-festival-new"
published_at: "2026-01-15T10:50:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696879a73949c_drupath.jpg"
keywords: []
---

# നാലാം ജയം: ദ്രുപത് എസ് ജൈത്ര യാത്ര തുടരുന്നു 

> **Lead Summary:** **തൃശ്ശൂർ : ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ ഹയർ സെക്കണ്ടറി വിഭാഗം ഓട്ടൻ തുള്ളൽ മത്സരത്തിൽ തുടർച്ചയായ നാലാം തവണയും എ ഗ്രേഡ് നേടി മൊകേരി രാജീവ് ഗാന്ധി മൊമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ( ബയോളജി സയൻസ് ) വിദ്യാർത്ഥി ദ്രുപത് എസ് കലോത്സവത്തിലെ കണ്ണൂർ കരുത്തിന് ആവേശം പകർന്നു.

## Article Content

**തൃശ്ശൂർ : ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ ഹയർ സെക്കണ്ടറി വിഭാഗം ഓട്ടൻ തുള്ളൽ മത്സരത്തിൽ തുടർച്ചയായ നാലാം തവണയും എ ഗ്രേഡ് നേടി മൊകേരി രാജീവ് ഗാന്ധി മൊമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ( ബയോളജി സയൻസ് ) വിദ്യാർത്ഥി ദ്രുപത് എസ് കലോത്സവത്തിലെ കണ്ണൂർ കരുത്തിന് ആവേശം പകർന്നു.

ഗോവർധന ചരിതം ആണ് ദ്രുപത് അവതരിപ്പിച്ചത്. കലാമണ്ഡലം മഹേന്ദ്രനാണ് ഓട്ടം തുള്ളലിൽ പരിശീലനം നൽകിയത്. 4 ാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കെ തൃക്കണ്ണാപുരം വാണീ വിലാസം എൽ പി സ്കൂളിൽ അരങ്ങേറ്റം കുറിച്ച ദ്രുപത് 11 വർഷമായി കലാ പരിശീലനം തുടരുകയാണ്. കഥകളിയിലും കേരള നടനത്തിലും പരിശീലനം തുടരുന്നുണ്ട്. കൂത്ത് പറമ്പ് സ്വദേശികളായ സജീഷ് - വിദ്യ ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336432/state-school-kalolsavam-higher-secondary-category-autumn-festival-new)