---
title: "ചിലങ്ക മുതല്‍ പാലറ്റ് വരെ പ്രൗഢിയോടെ; കലോത്സവ നഗരിയിലെ പ്രധാന ആകര്‍ഷണമായി കൊടിമരം"
english_title: "Flagpole as the main attraction in the festival city"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336422/flagpole-as-the-main-attraction-in-the-festival-city"
published_at: "2026-01-15T10:25:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968747de6499_TRU1.jpg"
keywords: []
---

# ചിലങ്ക മുതല്‍ പാലറ്റ് വരെ പ്രൗഢിയോടെ; കലോത്സവ നഗരിയിലെ പ്രധാന ആകര്‍ഷണമായി കൊടിമരം

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **തെക്കേ ഗോപുരനട തുറന്നെഴുന്നള്ളുന്ന പ്രൗഢിയില്‍, കുടമാറ്റത്തിന്റെ വൈവിധ്യങ്ങളോടെ, പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചുയര്‍ത്തുന്നതു പോലുള്ള സര്‍പ്രൈസുകളുമായാണ് ഈ കലോത്സവത്തിന്റെ കൊടിമരവും ഒരുങ്ങിയത്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **തെക്കേ ഗോപുരനട തുറന്നെഴുന്നള്ളുന്ന പ്രൗഢിയില്‍, കുടമാറ്റത്തിന്റെ വൈവിധ്യങ്ങളോടെ, പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചുയര്‍ത്തുന്നതു പോലുള്ള സര്‍പ്രൈസുകളുമായാണ് ഈ കലോത്സവത്തിന്റെ കൊടിമരവും ഒരുങ്ങിയത്.

തൃശൂരിൻ്റെ സാംസ്‌കാരിക പൈതൃകവും 64-ാമത് കലോത്സവവും 64 കലകളും, എല്ലാം സൂചിപ്പിക്കുന്നതാണ് കേരള സ്കൂ‌ൾ കലോത്സവത്തിൻ്റെ ഇത്തവണത്തെ കൊടിമരം. കാലടി സംസ്കൃത സർവകലാശാലയിലെ ശിൽപ്പകലാ അധ്യാപകനും ഇരിങ്ങാലക്കുട സ്വദേശിയുമായ എൻ ആർ യദുകൃഷ്ണ‌നാണ് കൊടിമരമൊരുക്കിയത്.

കലയുടെ സകല പ്രതീകങ്ങളുമുണ്ട് ഈ കൊടിമരത്തില്‍. വടക്കുംനാഥന്റെ മണ്ണിലായതിനാല്‍ നെറ്റിപ്പട്ടത്തിന്റെ പകിട്ടുള്ളൊരു കൊമ്പനില്ലാതെ തരമില്ല. പെയിന്റിംഗ് ബ്രഷ്, പാലറ്റ്, ചിലങ്ക മണികള്‍ തുടങ്ങി കലയുടെ രൂപങ്ങള്‍ പലത് ചേര്‍ന്നാണ് ഈ പെരിയ കൊടിമരം. എല്ലാം ചേര്‍ന്നാല്‍ അത് 64 എന്നും വായിച്ചെടുക്കാം.

25 ദിവസത്തോളമെടുത്താണ് 22 അടിയോളമുള്ള കൊടിമരം നിർമിച്ചത്. കലോത്സവം തുടങ്ങും മുന്‍പേ ആരാധകരെ സമ്പാദിച്ചു കഴിഞ്ഞു ഈ കൊടിമരം. നിരവധിപ്പേരാണ് ഇവിടെ ഫോട്ടോകള്‍ പകര്‍ത്താന്‍ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336422/flagpole-as-the-main-attraction-in-the-festival-city)