---
title: "ഇന്ത്യ - ന്യൂസിലാൻഡ് ഏകദിനത്തിൽ ബി.സി.സി.ഐയുടെ മാച്ച് ഒബ്സർവറായി സാജൻ കെ. വർഗീസിനെ നിയമിച്ചു"
english_title: "Sajan K. Varghese appointed as BCCI's match observer for India-New Zealand ODI"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336400/sajan-k-varghese-appointed-as-bccis-match-observer-for-india-new-zealand-odi"
published_at: "2026-01-15T07:01:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968445602410_mohan.jpg"
keywords: []
---

# ഇന്ത്യ - ന്യൂസിലാൻഡ് ഏകദിനത്തിൽ ബി.സി.സി.ഐയുടെ മാച്ച് ഒബ്സർവറായി സാജൻ കെ. വർഗീസിനെ നിയമിച്ചു

> **Lead Summary:** **തിരുവനന്തപുരം: **ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഇൻഡോറിൽ നടക്കാനിരിക്കുന്ന മൂന്നാം ഏകദിന മത്സരത്തിന്റെ ബി.സി.സി.ഐ മാച്ച് ഒബ്സർവറായി മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ. വർഗീസിനെ നിയമിച്ചു.

## Article Content

**തിരുവനന്തപുരം: **ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഇൻഡോറിൽ നടക്കാനിരിക്കുന്ന മൂന്നാം ഏകദിന മത്സരത്തിന്റെ ബി.സി.സി.ഐ മാച്ച് ഒബ്സർവറായി മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ. വർഗീസിനെ നിയമിച്ചു.

ജനുവരി 18-ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഒബ്സർവറായി സാജൻ കെ. വർഗീസിനെ ബി.സി.സി.ഐ നിയമിച്ചിരിക്കുന്നത്.പരമ്പരയിൽ മൂന്ന് ഏകദിനവും 5 ട്വന്റി-20യുമാണ് ഉള്ളത്.

നേരത്തെ തിരുവനന്തപുരം ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടി20 മത്സരത്തിന്റെ ജനറൽ കൺവീനറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336400/sajan-k-varghese-appointed-as-bccis-match-observer-for-india-new-zealand-odi)