---
title: "അപ്പീൽ നേടി തൃശ്ശൂരിലേക്ക് ; മിമിക്രിയിൽ തിളങ്ങി ശ്രീ നഹ എസ് ആർ"
english_title: "Sri Naha SR shines in mimicry, Kerala School Kalolsavam 26"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336373/sri-naha-sr-shines-in-mimicry-kerala-school-kalolsavam-26"
published_at: "2026-01-14T19:06:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69679c92b92a6_ramya.jpg"
keywords: []
---

# അപ്പീൽ നേടി തൃശ്ശൂരിലേക്ക് ; മിമിക്രിയിൽ തിളങ്ങി ശ്രീ നഹ എസ് ആർ

> **Lead Summary:** **തൃശ്ശൂർ : ** അപ്പിലൂടെ പൊരുതി സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തിയ ശ്രീനഹ എസ് ആർ മിമിക്രിയിൽ എ ഗ്രേഡ് നേടി. ഗവ ഹയർ സെക്കൻഡറി സ്കൂൾ നടുവണ്ണൂർ പ്ലസ് ടു ( ഹ്യുമാനിറ്റീസ്) വിദ്യാർത്ഥിനിയാണ് ഈ മുടക്കി.

## Article Content

**തൃശ്ശൂർ : ** അപ്പിലൂടെ പൊരുതി സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തിയ ശ്രീനഹ എസ് ആർ മിമിക്രിയിൽ എ ഗ്രേഡ് നേടി. ഗവ ഹയർ സെക്കൻഡറി സ്കൂൾ നടുവണ്ണൂർ പ്ലസ് ടു ( ഹ്യുമാനിറ്റീസ്) വിദ്യാർത്ഥിനിയാണ് ഈ മുടക്കി.

ജില്ലാ കലോത്സവങ്ങളിൽ മോണോ ആക്ട് ഉൾപ്പെടെയുള്ള മത്സര ഇനങ്ങൾക്ക് നിരവധി തവണ സമ്മാനങ്ങൾ നേടിയെങ്കിലും ആദ്യമായിട്ടാണ് ശ്രീനഹ സംസ്ഥാന കലോത്സവത്തിലെത്തുന്നത്.

യുദ്ധക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന പാലസ്തീൻ കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടാണ് ശ്രീനഹ വേദിയിൽ അവതരിപ്പിച്ചത്. മൂകാഭിനയത്തിലൂടെ കുരുന്നു കുട്ടികളുടെ ദുരിതങ്ങൾ വർണ്ണിച്ചപ്പോൾ കാണികളുടെ കണ്ണുകൾ നിറഞ്ഞു.

ഷൈജു അട്ടപ്പാടിയാണ് പരിശീലനം നൽകിയത്. ചക്കിട്ടപ്പാറ സ്വദേശികളായ ഷജിത്ത് കുമാർ - രമ്യ ദമ്പതികളുടെ മകളാണ് . രക്ഷിതാക്കൾ കലാപ്രവർത്തനങ്ങളിൽ ഏറെ പിന്തുണ നൽകിയെന്നും ഭാവിയിലും കലാ പരീശീലനം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രീനഹ ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336373/sri-naha-sr-shines-in-mimicry-kerala-school-kalolsavam-26)