---
title: "കോഴിക്കോട് എൻഎസ്എസ് ക്യാമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ കേസ് "
english_title: "Sexual assault on students in Thamarassery, case registered against teacher"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336365/sexual-assault-on-students-in-thamarassery-case-registered-against-teacher"
published_at: "2026-01-14T18:12:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69678f6451a91_police.jpg"
keywords: []
---

# കോഴിക്കോട് എൻഎസ്എസ് ക്യാമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ കേസ് 

> **Lead Summary:** **കോഴിക്കോട് : **താമരശ്ശേരിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. താമരശ്ശേരി പൂക്കോട് സ്വദേശിഇസ്മയിലിനെതിരെയാണ് പൊലീസ് കേസെടുത്തത്.

## Article Content

**കോഴിക്കോട് : **താമരശ്ശേരിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. താമരശ്ശേരി പൂക്കോട് സ്വദേശിഇസ്മയിലിനെതിരെയാണ് പൊലീസ് കേസെടുത്തത്.

കേസെടുത്തതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയതായി പൊലീസ് വിവരം. താമരശ്ശേരി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് ഇസ്മയിൽ. എൻഎസ്എസ് ക്യാമ്പിൽ വെച്ച് ലൈംഗിക അതിക്രമം നടന്നു എന്നാണ് വിദ്യാർത്ഥിനികൾ നൽകിയ പരാതിയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336365/sexual-assault-on-students-in-thamarassery-case-registered-against-teacher)