---
title: "കലോത്സവ കാഴ്ച്ചകൾക്ക് കളറേകാൻ ഉഷ ടീച്ചറുടെ വാട്ടർ കളർ ചിത്ര പ്രദർശനം"
english_title: "Watercolor painting exhibition adds to the charm of the state art festival"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336357/watercolor-painting-exhibition-adds-to-the-charm-of-the-state-art-festival"
published_at: "2026-01-14T17:13:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696781bb6ee51_TRU6.jpg"
keywords: []
---

# കലോത്സവ കാഴ്ച്ചകൾക്ക് കളറേകാൻ ഉഷ ടീച്ചറുടെ വാട്ടർ കളർ ചിത്ര പ്രദർശനം

> **Lead Summary:** **തൃശ്ശൂർ : [[truevisionnews.com] ] **സംസ്ഥാന കലോത്സവത്തിന് മാറ്റു കൂട്ടികൊണ്ട് പി. ജി. ഉഷ ടീച്ചറുടെ വാട്ടർ കളർ ചിത്ര പ്രദർശനം തേക്കിൻകാട് മൈതാനിയിൽ ഒ രുക്കിയിരിക്കുന്നു. വരയ്ക്കാൻ ഏറെ ഇഷ്ടപെടുന്ന ടീച്ചർ തൃശൂരിന്റെ പ്രധാന ഇടവഴികളാണ് ചിത്രങ്ങളായി പ്രദർശിപ്പിച്ചിട്ടുള്ളത്.

## Article Content

**തൃശ്ശൂർ : [[truevisionnews.com] ] **സംസ്ഥാന കലോത്സവത്തിന് മാറ്റു കൂട്ടികൊണ്ട് പി. ജി. ഉഷ ടീച്ചറുടെ വാട്ടർ കളർ ചിത്ര പ്രദർശനം തേക്കിൻകാട് മൈതാനിയിൽ ഒ രുക്കിയിരിക്കുന്നു. വരയ്ക്കാൻ ഏറെ ഇഷ്ടപെടുന്ന ടീച്ചർ തൃശൂരിന്റെ പ്രധാന ഇടവഴികളാണ് ചിത്രങ്ങളായി പ്രദർശിപ്പിച്ചിട്ടുള്ളത്.

2023 ൽ ആണ് ആദ്യമായി ലളിത കലാ അക്കാദമി യിൽ ചിത്രങ്ങൾ ഒരുക്കിയത്. ചേലക്കോട്ടുകരസ്വദേശിയായ ഉഷ ടീച്ചർ കലോത്സവ നഗരിക്ക് വേണ്ടി ഒരുക്കിയ ചിത്രങ്ങളാണ് തെക്കേ ഗോപുരനടയിൽ സജ്ജീകരിച്ചിട്ടുള്ളത്.

വടക്കുംനാഥൻ, പാറമേക്കാവ്, പുത്തൻപള്ളി, കോർപറേഷൻ, തിരുവമ്പാടി, സാഹിത്യ സംഗീത ലളിത കലാ അക്കാദമികൾ എന്നീ ചിത്രങ്ങൾ സൂക്ഷമമായ കൈവരയാൽ ചിത്രീകരിച്ചിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336357/watercolor-painting-exhibition-adds-to-the-charm-of-the-state-art-festival)