---
title: "അണിയറ പുറത്ത് ; ഓട്ടം തുളളൽ കലാകാരൻമാർക്ക്  സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന്"
english_title: "No facilities were provided for the artists during the race."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336356/no-facilities-were-provided-for-the-artists-during-the-race"
published_at: "2026-01-14T16:59:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69677e33c9b44_TRU5.jpg"
keywords: []
---

# അണിയറ പുറത്ത് ; ഓട്ടം തുളളൽ കലാകാരൻമാർക്ക്  സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന്

> **Lead Summary:** **തൃശ്ശൂർ : [[truevisionnews.com]] **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജനകീയ കലയായ ഓട്ടം തുള്ളൽ കലാകാരൻമാർക്ക് സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി . ഓട്ടം തുള്ളൽ മത്സരാർഥികൾക്ക് ഇത്തവണ അണിയറ ഒരുക്കേണ്ടി വന്നത് വേദിക്ക് പുറത്ത്.

## Article Content

**തൃശ്ശൂർ : [[truevisionnews.com]] **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജനകീയ കലയായ ഓട്ടം തുള്ളൽ കലാകാരൻമാർക്ക് സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി . ഓട്ടം തുള്ളൽ മത്സരാർഥികൾക്ക് ഇത്തവണ അണിയറ ഒരുക്കേണ്ടി വന്നത് വേദിക്ക് പുറത്ത്.

എല്ലാ സൗകര്യങ്ങളും ഉൾകൊള്ളുന്ന ക്ലാസ് മുറികളാണ് സാധാരാണയായി അണിയറക്ക് വേണ്ടി ഒരുക്കാറുള്ളത്. വേദി എട്ടിൽ (സാഹിത്യ അക്കാദമി ഹാളിന് മുൻവശം )ഓട്ടം തുള്ളൽ കലാകാരൻമാർക്ക് അണിയറ പുറത്ത് തുറന്ന സ്ഥലത്ത് ഒരുക്കിയതിനാൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള മത്സരാർത്ഥികൾ നന്നേ ബുദ്ധിമുട്ടി.

മത്സരം രാത്രി വരെ നീണ്ടാൽ ഇഴജന്തുക്കളുടെ ഭീഷണി നേരിടേണ്ടി വരും. വിഷയം സംഘാടകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരാതിക്ക് പരിഹാരമായില്ലെന്നാണ് രക്ഷിതാക്കളും തുള്ളൽ കലാകാരന്മാരും പറയുന്നത്.

നാളെ( വ്യാഴം) ഇതേ വേദിയിൽ തന്നെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി തുള്ളൽ മത്സരങ്ങൾ നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336356/no-facilities-were-provided-for-the-artists-during-the-race)