---
title: " എന്ത് വെയിലിത്  വല്ലാത്ത കാറ്റിത്‌; കലോത്സവ നഗരിയിൽ പൊരിവെയിലും പൊടിക്കാറ്റും"
english_title: "Hot weather and dust storms in the city of Kalotsava"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336352/hot-weather-and-dust-storms-in-the-city-of-kalotsava"
published_at: "2026-01-14T16:44:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69677b6aeeb47_podi.jpg"
keywords: []
---

#  എന്ത് വെയിലിത്  വല്ലാത്ത കാറ്റിത്‌; കലോത്സവ നഗരിയിൽ പൊരിവെയിലും പൊടിക്കാറ്റും

> **Lead Summary:** **തൃശൂർ:[truevisionnews.com]** പ്രധാന കലോത്സവ വേദികൾ സ്ഥിതി ചെയ്യുന്ന തേക്കിൻകാട് മൈതാനത്തെ പൊരിവെയിൽ പ്രേക്ഷകരെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിക്കുന്നത്. പ്രധാന വേദിയായ സൂര്യകാന്തി രണ്ടാം വേദി പാരിജാതം മൂന്നാം വേദി നീലക്കുറിഞ്ഞി ഇവ മൂന്നും സ്ഥിതി ചെയ്യുന്നത് തേക്കിൻകാട് മൈതാനത്ത് തന്നെയാണ്. എന്നാൽ ഇവിടുത്തെ പൊരിവെയിൽ കലോത്സവത്തിന് എത്തുന്ന കാഴ്ചക്കരെയും മത്സരാർത്ഥികളെയും ഒരുപോലെ ക്ഷീണിപ്പിക്കുന്നുണ്ട്.

## Article Content

**തൃശൂർ:[truevisionnews.com]** പ്രധാന കലോത്സവ വേദികൾ സ്ഥിതി ചെയ്യുന്ന തേക്കിൻകാട് മൈതാനത്തെ പൊരിവെയിൽ പ്രേക്ഷകരെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിക്കുന്നത്. പ്രധാന വേദിയായ സൂര്യകാന്തി രണ്ടാം വേദി പാരിജാതം മൂന്നാം വേദി നീലക്കുറിഞ്ഞി ഇവ മൂന്നും സ്ഥിതി ചെയ്യുന്നത് തേക്കിൻകാട് മൈതാനത്ത് തന്നെയാണ്. എന്നാൽ ഇവിടുത്തെ പൊരിവെയിൽ കലോത്സവത്തിന് എത്തുന്ന കാഴ്ചക്കരെയും മത്സരാർത്ഥികളെയും ഒരുപോലെ ക്ഷീണിപ്പിക്കുന്നുണ്ട്.

വലിയ മൈതാനം ആയതിനാൽ ഇതിന് തടയിടാൻ മറ്റ് വഴികളുമില്ല. വെയിലും കാറ്റും 5 ദിവസവും ഉണ്ടാകും എന്നതിൽ സംശയമില്ല.

ഉദഘാടന ദിവസമായ ഇന്ന് രാവിലെ ആയിരക്കണക്കിന് പ്രേക്ഷകരാണ് സൂര്യകാന്തിയിലേക്ക് ഒഴുകിയെത്തിയത്. ഇവിടെ ഫാനും സൗകര്യങ്ങളും എല്ലാം ഉള്ളത് ആശ്വാസകരം തന്നെ.

എന്നാൽ വേദിക്ക് പുറത്ത് അപ്രതീക്ഷിതമായി വീശുന്ന പൊടിക്കാറ്റും കനത്ത വെയിലും ആളുകളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിനാൽ മാസ്ക് ധരിച്ചും ലൈറ്റ് വസ്ത്രങ്ങൾ ധരിച്ചും കലോത്സവ നഗരിയിലേക്ക് എത്തുന്നത് കൂടുതൽ നന്നായിരിക്കും എന്ന് പലരും അഭിപ്രായപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336352/hot-weather-and-dust-storms-in-the-city-of-kalotsava)