---
title: "തോൽവികളെ പുഞ്ചിരിയോടെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കണം: കലോത്സവ വേദിയിൽ മന്ത്രി വി. ശിവൻകുട്ടി"
english_title: "Minister V. Sivankutty at the Kalotsava stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336343/minister-v-sivankutty-at-the-kalotsava-stage"
published_at: "2026-01-14T16:14:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69677455ba5ae_TRU4.jpg"
keywords: []
---

# തോൽവികളെ പുഞ്ചിരിയോടെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കണം: കലോത്സവ വേദിയിൽ മന്ത്രി വി. ശിവൻകുട്ടി

> **Lead Summary:** **തൃശൂർ: [[truevisionnews.com]]** 200 ഓളം പേര് മാത്രം പങ്കെടുത്തിരുന്ന ഒരു മേള ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി മാറിയത് നമ്മുടെ പൊതു വിദ്യാഭ്യാസത്തിന്റെ കരുത്താണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

## Article Content

**തൃശൂർ: [[truevisionnews.com]]** 200 ഓളം പേര് മാത്രം പങ്കെടുത്തിരുന്ന ഒരു മേള ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി മാറിയത് നമ്മുടെ പൊതു വിദ്യാഭ്യാസത്തിന്റെ കരുത്താണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത നിരപേക്ഷത കൊണ്ടും വൈവിധ്യം കൊണ്ടും കലോത്സവം വലിയ ആഘോഷമാണ്.

കഴിഞ്ഞ ഒൻപതര വർഷം കൊണ്ട് 900 കോടിയിൽപ്പരം രൂപയുടെ നിക്ഷേപത്തിലൂടെ പൊതു വിദ്യാഭ്യാസമേഖലയിൽ പാഠ്യ പദ്ധതി പരിഷ്ക്കരിക്കുവാനും സ്കൂളുകൾ ഹൈടക് ആക്കുവാനും സർക്കാരിന് കഴിഞ്ഞു.

ഇതൊരു മത്സര വേദിയാണ് എങ്കിലും രക്ഷിതാക്കളോട് രണ്ട് വാക്ക്. അമിതമായ മത്സര ബുദ്ധി കുട്ടികളിൽ ഉണ്ടാക്കരുതെന്നും തോൽവി വിജയത്തിന്റെ മുന്നോടിയാണെന്നും എന്തും പുഞ്ചിരിയോടെ നേരിടുവാൻ അവരെ പ്രാപ്തരാക്കണം എന്നും മന്ത്രി പറഞ്ഞു.

അവധിക്കാലങ്ങൾ കലാകായിക മത്സരങ്ങൾക്കുള്ള പരിശീലന സമയം കൂടിയാക്കി ക്രമീകരിക്കുവാൻ സാധിക്കണമെന്നും മന്ത്രി സൂചിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336343/minister-v-sivankutty-at-the-kalotsava-stage)