---
title: "ദാരുണം... മരം മുറിക്കുന്നതിനിടെ അപകടം; മരം ദേഹത്ത് വീണ് മധ്യവയസ്‌കന്‍ മരിച്ചു"
english_title: "Accident while cutting a tree, tree falls on middle-aged man, dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336326/accident-while-cutting-a-tree-tree-falls-on-middle-aged-man-dies"
published_at: "2026-01-14T15:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696764c81c34c_MALAPPURAM.jpg"
keywords: []
---

# ദാരുണം... മരം മുറിക്കുന്നതിനിടെ അപകടം; മരം ദേഹത്ത് വീണ് മധ്യവയസ്‌കന്‍ മരിച്ചു

> **Lead Summary:** **മലപ്പുറം: **മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണുണ്ടായ അപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. പൂങ്ങോട് ആലുങ്ങല്‍ക്കുന്നിലെ മാഞ്ചേരി കുരിക്കള്‍ അബ്ദുല്‍ ഗഫൂറാണ് മരിച്ചത്.

## Article Content

**മലപ്പുറം: **മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണുണ്ടായ അപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. പൂങ്ങോട് ആലുങ്ങല്‍ക്കുന്നിലെ മാഞ്ചേരി കുരിക്കള്‍ അബ്ദുല്‍ ഗഫൂറാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഐലാശ്ശേരിയില്‍ മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആ ശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച്ച വെള്ളയൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഇര്‍ഫാന നുസ്രത്ത്, ഷം സാദ്, നജ ഫാത്തിമ. മരു മകന്‍: ഷമീര്‍ (ദുബൈ). സഹോദരങ്ങള്‍: അബു ല്‍ നാസര്‍ അന്‍വരി, സു ഹറാബി, ഹസീന, സക്കിര്‍, ഖൈറുന്നീസ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336326/accident-while-cutting-a-tree-tree-falls-on-middle-aged-man-dies)