---
title: "മീൻ വറക്കുന്ന പഴയ രീതി ഇനി മാറ്റാം; ദാ ഒരു പുത്തൻ മാജിക് റെസിപ്പി!"
english_title: "Method of frying fish"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336285/method-of-frying-fish"
published_at: "2026-01-14T12:34:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696740264e15e_tru2.jpg"
keywords: []
---

# മീൻ വറക്കുന്ന പഴയ രീതി ഇനി മാറ്റാം; ദാ ഒരു പുത്തൻ മാജിക് റെസിപ്പി!

> **Lead Summary:** **[[truevisionnews.com] ] **സാധാരണ മീൻ വറക്കുന്ന രീതിയിൽ നിന്ന് മാറി, അല്പം വ്യത്യസ്തമായ മസാലക്കൂട്ടുകൾ ചേർത്ത് മീൻ പൊരിച്ചാലോ? ചോറിനൊപ്പം കഴിക്കാൻ പറ്റിയ വിഭവം.

## Article Content

**[[truevisionnews.com] ] **സാധാരണ മീൻ വറക്കുന്ന രീതിയിൽ നിന്ന് മാറി, അല്പം വ്യത്യസ്തമായ മസാലക്കൂട്ടുകൾ ചേർത്ത് മീൻ പൊരിച്ചാലോ? ചോറിനൊപ്പം കഴിക്കാൻ പറ്റിയ വിഭവം.

**ആവശ്യമായ ചേരുവകൾ**

*മീൻ: അരക്കിലോ (കഷ്ണങ്ങളാക്കിയത്)*

*ചെറിയുള്ളി: 10-15 എണ്ണം (പൊടിയായി അരിഞ്ഞത്)*

*ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ*

*കശ്മീരി മുളകുപൊടി: 2 ടേബിൾ സ്പൂൺ*

*മഞ്ഞൾപ്പൊടി: അര ടീസ്പൂൺ*

*കുരുമുളകുപൊടി (ചതച്ചത്): 1 ടേബിൾ സ്പൂൺ*

*പിഴുപുളി (വാളൻപുളി) വെള്ളം: അല്പം*

*കറിവേപ്പില: രണ്ട് തണ്ട്*

*വെളിച്ചെണ്ണ: ആവശ്യത്തിന്*

*ഉപ്പ്: പാകത്തിന്*

*നാരങ്ങാനീര്: വിളമ്പുന്നതിന് മുൻപ് ചേർക്കാൻ*

**തയാറാക്കുന്ന വിധം**

വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കഷ്ണങ്ങളിൽ കുറച്ച് മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളകുപൊടി എന്നിവ പുരട്ടി അരമണിക്കൂർ വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അരിഞ്ഞ ചെറിയുള്ളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

ഇതിലേക്ക് കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ ഇളക്കുക (മസാല കരിയാതെ ശ്രദ്ധിക്കണം). മസാലയിലേക്ക് കുറച്ച് പിഴുപുളി വെള്ളവും ചതച്ച കുരുമുളകും ചേർത്ത് നന്നായി യോജിപ്പിക്കുക. ഗ്രേവി പരുവത്തിൽ മസാല റെഡിയാകുമ്പോൾ തീ കുറച്ച് വയ്ക്കാം.

മാരിനേറ്റ് ചെയ്ത മീൻ കഷ്ണങ്ങൾ ഈ മസാലക്കൂട്ടിലേക്ക് ഓരോന്നായി വയ്ക്കുക. മസാല മീനിന്റെ എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ തിരിച്ചും മറിച്ചും ഇട്ട് വെളിച്ചെണ്ണയിൽ നന്നായി മൊരിച്ചെടുക്കുക. നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ അല്പം നാരങ്ങാനീര് മുകളിൽ തൂവി ചൂടോടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336285/method-of-frying-fish)