---
title: "'ഇടതുപക്ഷത്തോടൊപ്പം... കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളത് , തങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടതില്ല' - ജോസ് കെ മാണി"
english_title: "Kerala Congress along with the Left, Kerala Congress (M), Jose K Mani"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336279/kerala-congress-along-with-the-left-kerala-congress-m-jose-k-mani"
published_at: "2026-01-14T12:18:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69673d107dc36_LDF.jpg"
keywords: []
---

# 'ഇടതുപക്ഷത്തോടൊപ്പം... കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളത് , തങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടതില്ല' - ജോസ് കെ മാണി

> **Lead Summary:** **കോട്ടയം: **കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പം മാത്രമാണെന്ന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക എന്നതാണ് ആ നിലപാടെന്നും ജോസ് കെ മാണി പറഞ്ഞു.

## Article Content

**കോട്ടയം: **കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പം മാത്രമാണെന്ന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക എന്നതാണ് ആ നിലപാടെന്നും ജോസ് കെ മാണി പറഞ്ഞു.

മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി.

എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും തങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോടായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336279/kerala-congress-along-with-the-left-kerala-congress-m-jose-k-mani)