---
title: "മതപരിവർത്തന ആരോപണം; കാൺപൂരിൽ വൈദികനും കുടുംബവും അറസ്റ്റിൽ"
english_title: "Allegations of religious conversion; Priest and family arrested in Kanpur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336277/allegations-of-religious-conversion-priest-and-family-arrested-in-kanpur"
published_at: "2026-01-14T12:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69673ae29b983_arrest.jpg"
keywords: []
---

# മതപരിവർത്തന ആരോപണം; കാൺപൂരിൽ വൈദികനും കുടുംബവും അറസ്റ്റിൽ

> **Lead Summary:** ** ** ഉത്തർപ്രദേശിലെ കാൺപൂരിൽ മതപരിവർത്തനം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് വൈദികനെയും കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

** ** ഉത്തർപ്രദേശിലെ കാൺപൂരിൽ മതപരിവർത്തനം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് വൈദികനെയും കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു.

നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമാണ് നടപടി. വൈദികനൊപ്പം ഇദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് ചില അംഗങ്ങളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

നേരത്തെയും സമാനമായ ആരോപണത്തിൽ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെ വീണ്ടും മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാണ് പോലീസ് ഉന്നയിക്കുന്ന ആരോപണം.

സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും കാൺപൂർ പോലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336277/allegations-of-religious-conversion-priest-and-family-arrested-in-kanpur)