---
title: "അസിഡിറ്റിയോടു വിട പറയാം; ഇതാ പോഷകസമൃദ്ധമായ ചെറുപയർ സലാഡ്!"
english_title: "Green bean salad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336274/green-bean-salad"
published_at: "2026-01-14T12:07:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6967399b7d069_tru1.jpg"
keywords: []
---

# അസിഡിറ്റിയോടു വിട പറയാം; ഇതാ പോഷകസമൃദ്ധമായ ചെറുപയർ സലാഡ്!

> **Lead Summary:** **[[truevisionnews.com]]** ശരീരഭാരം കുറയ്ക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്ന ഒരു 'സൂപ്പർഫുഡ്' ആണ് മുളപ്പിച്ച ചെറുപയർ. പോഷകങ്ങൾ നിറഞ്ഞ ഈ സലാഡ് എങ്ങനെ എളുപ്പത്തിൽ തയാറാക്കാമെന്നു നോക്കാം.

## Article Content

**[[truevisionnews.com]]** ശരീരഭാരം കുറയ്ക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്ന ഒരു 'സൂപ്പർഫുഡ്' ആണ് മുളപ്പിച്ച ചെറുപയർ. പോഷകങ്ങൾ നിറഞ്ഞ ഈ സലാഡ് എങ്ങനെ എളുപ്പത്തിൽ തയാറാക്കാമെന്നു നോക്കാം.

** ആവശ്യമായ ചേരുവകൾ**

*മുളപ്പിച്ച ചെറുപയർ: 1 കപ്പ്*

*സവാള/ഉള്ളി: 1 എണ്ണം (ചെറുതായി അരിഞ്ഞത്)*

*തക്കാളി: 1 എണ്ണം (അരിഞ്ഞത്)*

*കുക്കുമ്പർ: 1 എണ്ണം (ചെറുതായി അരിഞ്ഞത്)*

*പച്ചമുളക്: 1-2 എണ്ണം (എരിവിനനുസരിച്ച്)*

*നാരങ്ങാനീര്: 1 ടേബിൾ സ്പൂൺ*

*മല്ലിയില: ഒരു പിടി (അരിഞ്ഞത്)*

*കുരുമുളകുപൊടി: ആവശ്യത്തിന്*

*മഞ്ഞൾപ്പൊടി: ഒരു നുള്ള്*

*ഉപ്പ്: പാകത്തിന്*

**തയാറാക്കുന്ന വിധം**

നന്നായി കഴുകി മുളപ്പിച്ചെടുത്ത ചെറുപയർ ആവശ്യത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും അല്പം വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. അധികം വെന്തുപോകാതെ ശ്രദ്ധിക്കണം.

ഒരു മിക്സിംഗ് ബൗളിലേക്ക് ചെറുതായി അരിഞ്ഞ സവാള, തക്കാളി, കുക്കുമ്പർ എന്നിവ എടുക്കുക. ഇതിലേക്ക് അല്പം ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. വേവിച്ചു വെച്ചിരിക്കുന്ന ചെറുപയർ ഇതിലേക്ക് ചേർക്കുക. തുടർന്ന് പച്ചമുളക്, കുരുമുളകുപൊടി, നാരങ്ങാനീര് എന്നിവ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.

അവസാനം മല്ലിയില കൂടി വിതറുന്നതോടെ പോഷകസമൃദ്ധമായ ചെറുപയർ സലാഡ് തയാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336274/green-bean-salad)