---
title: "തൃശൂരിനെ തണുപ്പിക്കാൻ തണ്ണീർ കൂജകൾ തയ്യാർ"
english_title: "Kerala Sasthana School Kalolsavam 2026, Thanneer Koojas are ready"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336216/kerala-sasthana-school-kalolsavam-2026-thanneer-koojas-are-ready"
published_at: "2026-01-14T07:17:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6966f71a56312_kooja.jpg"
keywords: []
---

# തൃശൂരിനെ തണുപ്പിക്കാൻ തണ്ണീർ കൂജകൾ തയ്യാർ

> **Lead Summary:** ** **കേരള സസ്ഥാന സ്കൂൾ കലോത്സവം ഇത്തവണ പൂരങ്ങളുടെ നാടായ തൃശൂരിൽ അരങ്ങേറുമ്പോൾ മനം കുളിർപ്പിക്കാൻ തണ്ണീർ കൂജകൾ ഒരുങ്ങി.

## Article Content

** **കേരള സസ്ഥാന സ്കൂൾ കലോത്സവം ഇത്തവണ പൂരങ്ങളുടെ നാടായ തൃശൂരിൽ അരങ്ങേറുമ്പോൾ മനം കുളിർപ്പിക്കാൻ തണ്ണീർ കൂജകൾ ഒരുങ്ങി.

ആരോഗ്യത്തിന്റെ ജീവൽ പ്രധാനമായ ഘടകമാണ് ശുദ്ധമായ വെള്ളം. പ്രകൃതിയോട് ഇണങ്ങിയ മൺ പാത്രങ്ങൾ കൂടി കുടിവെള്ളത്തിനായി ഉപയോഗിച്ചാൽ അതിലേറെ ഗുണകരമാണ്. കലോത്സവ വേദികളിലും ഇതിന്റെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണയും മൺകൂജയിൽ തന്നെയാണ് കുടിവെള്ളം നൽകുന്നത്.

വർഷങ്ങൾക്ക് മുമ്പ് കലോത്സവ വേദികളിൽ തണ്ണീർകുജ എന്ന പദ്ധതിയിലൂടെ ആരംഭിച്ച കുടിവെള്ള വിതരണം ഇത്തവണ തൃശൂരിലെ വേദികളിലും തുടരുകയാണ്.

കലോത്സവത്തിന് ഉപയോഗിക്കുന്ന തണ്ണീർ കൂജ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി സാറിന് വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ സുമ കെ എസ്, വിനോദ് മേച്ചേരി, സായൂജ് ശ്രീമംഗലം,റഫീഖ് മായനാട്,രൂപേഷ്, പ്രവീൺ കെ വി, അഷറഫ് എന്നിവർ ചേർന്ന് കൈമാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336216/kerala-sasthana-school-kalolsavam-2026-thanneer-koojas-are-ready)