---
title: "കലാപ്രതിഭകൾക്ക് തൃശ്ശൂർ ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റുകളുടെ ഹൃദ്യമായ സ്വാഗതം"
english_title: "Thrissur Higher Secondary NSS units extend a warm welcome to artistic talents"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336184/thrissur-higher-secondary-nss-units-extend-a-warm-welcome-to-artistic-talents"
published_at: "2026-01-13T17:29:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6966348330268_nss.jpg"
keywords: []
---

# കലാപ്രതിഭകൾക്ക് തൃശ്ശൂർ ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റുകളുടെ ഹൃദ്യമായ സ്വാഗതം

> **Lead Summary:** **തൃശൂർ:**സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി തൃശ്ശൂരിലെത്തുന്ന കലാപ്രതിഭകൾക്കായി ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റുകൾ 'ചാരെ' പദ്ധതിയിലൂടെ താമസസ്ഥലങ്ങളിലേക്ക് ആവശ്യമായ വസ്തുക്കൾ എത്തിച്ചുനൽകുന്നു.

## Article Content

**തൃശൂർ:**സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി തൃശ്ശൂരിലെത്തുന്ന കലാപ്രതിഭകൾക്കായി ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റുകൾ 'ചാരെ' പദ്ധതിയിലൂടെ താമസസ്ഥലങ്ങളിലേക്ക് ആവശ്യമായ വസ്തുക്കൾ എത്തിച്ചുനൽകുന്നു.

ഉത്തരവാദിത്വ കലോത്സവം എന്ന ആശയം ഉയർത്തിപിടിച്ച് കൊണ്ട് കലോത്സവ സമാപനശേഷം എല്ലാ താമസസ്ഥലങ്ങളിലെയും സാധനസാമഗ്രികൾ കളക്ട് ചെയ്യുകയുംതരം തിരിക്കുകയും ഇവയിലെ ഉപയോഗ യോഗ്യമായത് ജില്ലയിലെ വിവിധ ഉന്നതികളിലെ ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു.

പുനരൂപയോഗിക്കാൻ പറ്റാത്തവ ഹരിതകർമ്മ സേനക്ക് കൈമാറുകയും ചെയ്യുന്നു.തൃശൂർ ജില്ലയിലെ ഹയർസെക്കൻഡറി എൻ എസ് എസ് വളണ്ടിയർമാരായ 13,200 വിദ്യാർത്ഥികളാണ് ഈ ദൗത്യത്തിൽ പങ്കാളികളാവുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336184/thrissur-higher-secondary-nss-units-extend-a-warm-welcome-to-artistic-talents)