---
title: "താജ്‌മഹൽ കാണണോ? ഇപ്പോൾ പോകാം ടിക്കറ്റില്ലാതെ! യഥാർത്ഥ കബറിടങ്ങൾ കാണാൻ വർഷത്തിലൊരിക്കൽ മാത്രം കിട്ടുന്ന അവസരം"
english_title: "Tombs at the Taj Mahal can be visited for free"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336153/tombs-at-the-taj-mahal-can-be-visited-for-free"
published_at: "2026-01-13T15:22:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69661627cf7b0_travel1.jpg"
keywords: []
---

# താജ്‌മഹൽ കാണണോ? ഇപ്പോൾ പോകാം ടിക്കറ്റില്ലാതെ! യഥാർത്ഥ കബറിടങ്ങൾ കാണാൻ വർഷത്തിലൊരിക്കൽ മാത്രം കിട്ടുന്ന അവസരം

> **Lead Summary:** **[[truevisionnews.com] ] **ലോകമഹാദ്ഭുതമായ താജ്‌മഹലിലെ കബറിടങ്ങൾ സൗജന്യമായി കാണാൻ സഞ്ചാരികൾക്ക് അപൂർവ അവസരം. മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസിനോട് അനുബന്ധിച്ചാണ് മൂന്ന് ദിവസം പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നത്.

## Article Content

**[[truevisionnews.com] ] **ലോകമഹാദ്ഭുതമായ താജ്‌മഹലിലെ കബറിടങ്ങൾ സൗജന്യമായി കാണാൻ സഞ്ചാരികൾക്ക് അപൂർവ അവസരം. മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസിനോട് അനുബന്ധിച്ചാണ് മൂന്ന് ദിവസം പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നത്.

വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഉറുസ് ദിനങ്ങളിൽ മാത്രമാണ് ഷാജഹാന്റെയും മുംതാസിൻ്റെയും യഥാർത്ഥ കബറിടങ്ങൾ സ്‌ഥിതിചെയ്യുന്ന ഭൂഗർഭ അറ സന്ദർശകർക്കായി തുറന്നുകൊടുക്കുക.

ജനുവരി 15, 16, 17 തീയതികളിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ജനുവരി 15, 16: ഉച്ചയ്ക്ക് 2 മണി മുതൽ സന്ദർശനം അനുവദിക്കും. ജനുവരി 17 ദിവസം മുഴുവൻ പ്രവേശനം സൗജന്യമായിരിക്കും.

സാധാരണയായി ഭാരതീയർക്ക് താജ്‌മഹൽ കോമ്പൗണ്ടിൽ കടക്കാൻ 50 രൂപയും പ്രധാന കബറിടം കാണാൻ 200 രൂപയുമാണ് നിരക്ക്. വിദേശികൾക്ക് ഇത് 1100 രൂപ വരെയാണ്. ഉറുസ് ദിനങ്ങളിൽ ഈ ടിക്കറ്റ് നിരക്കുകൾ ഇല്ലാതെ തന്നെ എല്ലാവർക്കും പ്രവേശിക്കാം.

നാല് നൂറ്റാണ്ടുകൾക്ക് മുൻപ് ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയതമ മുംതാസിനായി പണികഴിപ്പിച്ചതാണ് ഈ ധവളമന്ദിരം. സാധാരണ ദിവസങ്ങളിൽ മുകൾഭാഗത്തുള്ള കബറിടത്തിന്റെ മാതൃകകൾ മാത്രമാണ് സന്ദർശകർക്ക് കാണാൻ സാധിക്കുക.

എന്നാൽ ഉറൂസ് ദിനങ്ങളിൽ ഭൂഗർഭ അറയിലെ യഥാർത്ഥ കബറിടങ്ങൾ ദർശിക്കാമെന്നതാണ് പ്രത്യേകത. 22 വർഷത്തോളം നീണ്ട കഠിനാധ്വാനത്തിലൂടെ നിർമ്മിച്ച താജ്‌മഹലിലേക്ക് ഈ ദിവസങ്ങളിൽ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336153/tombs-at-the-taj-mahal-can-be-visited-for-free)