---
title: "ആരവമുയരാൻ ഇനി മണിക്കൂറുകൾ മാത്രം; കൗമാര പ്രതിഭകളെ വരവേൽക്കാൻ സാംസ്കാരിക തലസ്ഥാനം പൂർണ്ണസജ്ജം"
english_title: "64th State School Arts Festival"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336147/64th-state-school-arts-festival"
published_at: "2026-01-13T14:43:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69660cf375f68_tru7.jpg"
keywords: []
---

# ആരവമുയരാൻ ഇനി മണിക്കൂറുകൾ മാത്രം; കൗമാര പ്രതിഭകളെ വരവേൽക്കാൻ സാംസ്കാരിക തലസ്ഥാനം പൂർണ്ണസജ്ജം

> **Lead Summary:** **തൃശ്ശൂർ:** **[[truevisionnews.com]] **64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തൃശൂരിലെ വിവിധ വേദികളും കേന്ദ്രങ്ങളും വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി ഇന്ന് സന്ദർശിച്ചു.

## Article Content

**തൃശ്ശൂർ:** **[[truevisionnews.com]] **64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തൃശൂരിലെ വിവിധ വേദികളും കേന്ദ്രങ്ങളും വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി ഇന്ന് സന്ദർശിച്ചു.

കലോത്സവം ചരിത്ര വിജയമാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ തൃശൂർ മുണ്ടുപാലം സെന്റ് ജോസഫ് സി.ജി.എച്ച്.എസ്.എസിലെ കുട്ടികളുടെ അക്കോമഡേഷൻ സെന്റർ സന്ദർശിച്ചു.

അവിടെ സ്കൂൾ അധികൃതർ 10 ലാപ്ടോപ്പുകൾ ആവശ്യപ്പെട്ടിരുന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് നൽകിയ നിർദ്ദേശപ്രകാരം കെ.എസ്.എഫ്.ഇ (KSFE) യുടെ സഹകരണത്തോടെ അത് ലഭ്യമാക്കാൻ തീരുമാനമായിട്ടുണ്ട്.

കലോത്സവത്തിന് എത്തുന്നവർക്ക് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതിനായി ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 'കലവറ നിറയ്ക്കൽ' പരിപാടി ഉദ്ഘാടനം ചെയ്തു. മത്സരാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തൃശ്ശൂർ മോഡൽ ബോയ്സ് സ്കൂളിൽ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു.

വേദികൾ കുറ്റമറ്റ രീതിയിൽ നിയന്ത്രിക്കുന്നതിനായി പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെട്ട സ്റ്റേജ് മാനേജർമാർക്കുള്ള പരിശീലന പരിപാടി മോഡൽ ഗേൾസ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു.

തൃശ്ശൂരിൽ എത്തിച്ചേരുന്ന കലാപ്രതിഭകൾക്ക് കൈത്താങ്ങായി, അവരുടെ താമസസ്ഥലത്തേക്ക് ആവശ്യമായ വസ്തുക്കൾ എത്തിച്ചുനൽകുന്ന തൃശ്ശൂർ ഹയർ സെക്കൻഡറി എൻ.എസ്.എസ് (NSS) യൂണിറ്റുകളുടെ 'ചാരെ' പദ്ധതിയുടെ കൈമാറ്റം നിർവഹിച്ചു.

കലോത്സവ വിശേഷങ്ങൾ ലോകമെമ്പാടും എത്തിക്കുന്നതിനായി സജ്ജമാക്കിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336147/64th-state-school-arts-festival)