---
title: "രുചിയൂറും കാരറ്റ് പുഡ്ഡിംഗ്; അതിഥികൾക്കായി ഒരു സ്പെഷ്യൽ ഡെസേർട്ട്!"
english_title: "Carrot pudding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336134/carrot-pudding"
published_at: "2026-01-13T13:37:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965fdfe3f3c0_TRU2.jpg"
keywords: []
---

# രുചിയൂറും കാരറ്റ് പുഡ്ഡിംഗ്; അതിഥികൾക്കായി ഒരു സ്പെഷ്യൽ ഡെസേർട്ട്!

> **Lead Summary:** വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും രുചികരവുമായ ഒരു ഡെസേർട്ടാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പുഡ്ഡിംഗ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

## Article Content

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും രുചികരവുമായ ഒരു ഡെസേർട്ടാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പുഡ്ഡിംഗ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

പാൽ:2 കപ്പ്

കാരറ്റ്: (പുഴുങ്ങിയത്)3 എണ്ണം

പഞ്ചസാര: 1/2 കപ്പ്

കണ്ടൻസ്ഡ് മിൽക്:1/4 കപ്പ്

വാനില എസ്സെൻസ് :1 ടീസ്പൂൺ

ജലാറ്റിൻ:1 1/2 ടേബിൾ സ്പൂൺ

ഉപ്പ്:  ഒരുനുള്ള്

11/2 ടേബിൾ സ്പൂൺ ജലാറ്റിൻ 2 ടേബിൾ സ്‌പൂൺ വെള്ളത്തിൽ ചേർത്ത് അര മണിക്കൂർ കുതിർത്ത് വെക്കുക. പുഴുങ്ങിയ കാരറ്റ് നല്ലത് പോലെ അരച്ചെടുക്കുക. 2 കപ്പ് പാലിൽ 1/2 കപ്പ് പഞ്ചസാരയും വാനില എസ്സെൻസും ചേർത്ത് തിളപ്പിക്കുക.

ശേഷം കണ്ടെൻസ്‌ഡ് മിൽകും ജലാറ്റിനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനം അരച്ചുവെച്ച കാരറ്റ് ചേർത്ത് നന്നായി ഇളക്കി ഒരു നുള്ള് ഉപ്പിട്ട് തീ അണക്കാം.ശേഷം പുഡ്ഡിങ് ട്രേയിലൊ ഗ്ലാസിലോ ഒഴിച്ച് മൂന്ന് മണിക്കൂർ ഫ്രിഡ്‌ജിൽ വെക്കുക. അലങ്കാരത്തിനായി ബദാം പൊടിച്ചത് ചേർക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336134/carrot-pudding)