---
title: "'രാഷ്ട്രീയ ആവേശത്തിൽ പറയുന്നതല്ല, തെരുവ് നായയെ കൈകാര്യം ചെയ്യുന്ന രീതിയിൽ എ കെ ബാലനെ കൈകാര്യം ചെയ്യണം' "
english_title: "Youth Congress Working President BinuChulli against AKBalan."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336112/youth-congress-working-president-binuchulli-against-akbalan"
published_at: "2026-01-13T12:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965e8e46e316_akbalan.jpg"
keywords: []
---

# 'രാഷ്ട്രീയ ആവേശത്തിൽ പറയുന്നതല്ല, തെരുവ് നായയെ കൈകാര്യം ചെയ്യുന്ന രീതിയിൽ എ കെ ബാലനെ കൈകാര്യം ചെയ്യണം' 

> **Lead Summary:** **തിരുവനന്തപുരം: ** തെരുവ് നായയെ കൈകാര്യം ചെയ്യുന്ന രീതിയിൽ എ കെ ബാലനെ കൈകാര്യം ചെയ്യണം. സിപിഐഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എ കെ ബാലനെതിരെ യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ.

## Article Content

**തിരുവനന്തപുരം: ** തെരുവ് നായയെ കൈകാര്യം ചെയ്യുന്ന രീതിയിൽ എ കെ ബാലനെ കൈകാര്യം ചെയ്യണം. സിപിഐഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എ കെ ബാലനെതിരെ യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ.

വിഷം വമിപ്പിക്കുന്ന രീതിയിൽ എ കെ ബാലനെ പോലെയുള്ളവർ കേരളത്തിന്റെ തെരുവിൽ ഇറങ്ങിയാൽ തെരുവ് നായയെ എങ്ങനെയാണോ കൈകാര്യം ചെയ്യുന്നത് അതേ രീതിയിൽ കൈകാര്യം ചെയ്യേണ്ട സാമൂഹ്യ സാഹചര്യം ഈ കേരളത്തിലുണ്ടാകും.

രാഷ്ട്രീയ ആവേശത്തിൽ പറയുന്നതല്ല ഉത്തരവാദിത്തത്തോടെയാണ് പറയുന്നതെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ബിനു ചുള്ളിയിലിന്റെ പ്രസ്താവന.

ഒരു പ്രത്യേക മതവിഭാഗമാണ് ഈ നാട്ടിൽ കലാപം ഉണ്ടാകുന്നതെന്ന് സംഘപരിവാറിനെക്കാൾ ശക്തിയിൽ എ കെ ബാലൻ പറഞ്ഞ് കൊണ്ടിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സിപിഐഎം മുതിർന്ന നേതാക്കൾ, നാട് മറന്നുപോയ മാറാടിനെ വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ഭരണകൂടം ബോധപൂർവ്വം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കുന്നുവെന്നും ബിനു ചുള്ളിയിൽ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336112/youth-congress-working-president-binuchulli-against-akbalan)