---
title: "മുറിയിൽ ഫോണിൽ സംസാരിക്കുന്നതിനിടെ ആക്രമണം; മകന്‍റെ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ"
english_title: "Accused arrested for assaulting son's wife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336080/accused-arrested-for-assaulting-sons-wife"
published_at: "2026-01-13T10:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965d45816a35_arrest.jpg"
keywords: []
---

# മുറിയിൽ ഫോണിൽ സംസാരിക്കുന്നതിനിടെ ആക്രമണം; മകന്‍റെ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ

> **Lead Summary:** **പറവൂർ: ** മകന്‍റെ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ . കിഴക്കേപ്രം വെയർ ഹൗസിന് സമീപം പൊന്നേടത്ത് വീട്ടിൽ രാജനെ യാണ് അറസ്റ്റ് ചെയ്തത് .

## Article Content

**പറവൂർ: ** മകന്‍റെ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ . കിഴക്കേപ്രം വെയർ ഹൗസിന് സമീപം പൊന്നേടത്ത് വീട്ടിൽ രാജനെ യാണ് അറസ്റ്റ് ചെയ്തത് .

മകൻ ജിയേഷിന്‍റെ ഭാര്യ അനൂപ (34) കഴുത്തിന് പരിക്കേറ്റ് ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മുറിയിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന അനൂപയെ ഇയാൾ മർദ്ദിക്കുകയും വാക്കത്തികൊണ്ട് കഴുത്തിന് മുറിവേൽപിക്കുകയുമായിരുന്നു.

മുറിവ് ഗുരുതരമല്ല. ചെവിയുടെ ഭാഗത്തും മുഖത്തും മർദനമേറ്റിട്ടുണ്ട്. പരിക്കേറ്റ അനൂപയെ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

സംഭവ സമയത്ത് ജിയേഷ് വീട്ടിലുണ്ടായിരുന്നു. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336080/accused-arrested-for-assaulting-sons-wife)