---
title: "വനിതാ പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ പേസറായി നന്ദനി ശർമ"
english_title: "Nandani Sharma becomes first Indian pacer to take hat-trick in Women's Premier League"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336019/nandani-sharma-becomes-first-indian-pacer-to-take-hat-trick-in-womens-premier-league"
published_at: "2026-01-12T18:42:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964f337f1b09_nandhini_sharma.jpg"
keywords: []
---

# വനിതാ പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ പേസറായി നന്ദനി ശർമ

> **Lead Summary:** **( **[www.truevisionnews.com]** )** വനിതാ പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ പേസർ എന്ന നേട്ടം നന്ദനി ശർമ ഞായറാഴ്ച സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിലാണ് 24കാരിയായ ഡൽഹി ക്യാപിറ്റൽസ് താരം ഈ അത്ഭുത നേട്ടം കൈവരിച്ചത്. 33 റൺസിന് അഞ്ച് വിക്കറ്റാണ് നന്ദനി സ്വന്തമാക്കിയത്.

## Article Content

**( **[www.truevisionnews.com]** )** വനിതാ പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ പേസർ എന്ന നേട്ടം നന്ദനി ശർമ ഞായറാഴ്ച സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിലാണ് 24കാരിയായ ഡൽഹി ക്യാപിറ്റൽസ് താരം ഈ അത്ഭുത നേട്ടം കൈവരിച്ചത്. 33 റൺസിന് അഞ്ച് വിക്കറ്റാണ് നന്ദനി സ്വന്തമാക്കിയത്.

ഇതോടെ വനിതാ പ്രീമിയർ ലീഗിലെ ഹാട്രിക് നേട്ടക്കാരുടെ എലൈറ്റ് ലിസ്റ്റിലും താരം ഇടം നേടി. ഇസി വോങ് (മുംബൈ ഇന്ത്യൻസ്), ഗ്രേസ് ഹാരിസ് (യുപി വാരിയേഴ്‌സ്), ദീപ്തി ശർമ (യുപി വാരിയേഴ്‌സ്) എന്നിവർക്കൊപ്പമാണ് നന്ദനിയും ഇടം നേടിയത്. ഇന്നിംഗ്‌സിൻ്റെ 20-ാം ഓവറിൽ കനിക അഹൂജ, രാജേശ്വരി ഗെയ്‌ക്‌‌വാദ് , രേണുക സിംഗ് എന്നിവരെ പുറത്താക്കിയാണ് നന്ദനി ഹാട്രിക് പ്രകടനം കാഴ്ചവച്ചത്.

ചണ്ഡീഗഡുകാരിയായ നന്ദനി മികവുറ്റൊരു പേസറാണ്. ആഭ്യന്തര ടി20 ക്രിക്കറ്റിൽ അവർ തന്റേതായ ഒരു പേര് നേടിയിട്ടുണ്ട്. 2001ൽ ജനിച്ച അവർ ആഭ്യന്തര മത്സരങ്ങളിൽ ചണ്ഡീഗഡിനെ പ്രതിനിധീകരിച്ചാണ് കളിക്കുന്നത്. കൂടാതെ നോർത്ത് സോൺ വനിതാ ടീമിൻ്റെ ഭാഗമായി ഇൻ്റർ സോണൽ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.

ഇതോടെയാണ് താരം ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. 2026ലെ വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് 20 ലക്ഷം രൂപയ്ക്കാണ് നന്ദനിയെ സ്വന്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336019/nandani-sharma-becomes-first-indian-pacer-to-take-hat-trick-in-womens-premier-league)