---
title: "രാവിലെ ഉണ്ടാക്കിയ ചപ്പാത്തി ഉച്ചയ്ക്ക് കഴിക്കുമ്പോൾ കല്ലുപോലെയാണോ? പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്"
english_title: "Chapati stays fresh for 24 hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336003/chapati-stays-fresh-for-24-hours"
published_at: "2026-01-12T16:39:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964d69268186_tru5.jpg"
keywords: []
---

# രാവിലെ ഉണ്ടാക്കിയ ചപ്പാത്തി ഉച്ചയ്ക്ക് കഴിക്കുമ്പോൾ കല്ലുപോലെയാണോ? പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്

> **Lead Summary:** **[[truevisionnews.com]]** രാവിലെ കഷ്‌ടപ്പെട്ട് ചപ്പാത്തി കുഴച്ചു, പരത്തി, ചുട്ടെടുത്തു. ഉച്ചയായപ്പഴേക്കും ദേ കിടക്കുന്നു, നല്ല കാർഡ്‌ബോഡ് പോലെ ഇരിക്കുന്ന ചപ്പാത്തി! ഇങ്ങനെ ഒരു അനുഭവം എല്ലാവർക്കും ഉണ്ടാകും, അല്ലേ? എന്നാൽ വീട്ടിൽ രാവിലെ ഉണ്ടാക്കുന്ന ചപ്പാത്തി 24 മണിക്കൂർ നല്ല ഫ്രഷ് ആയി, സോഫ്റ്റ് ആയി നിന്നാലോ? അതിനായി കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.

## Article Content

**[[truevisionnews.com]]** രാവിലെ കഷ്‌ടപ്പെട്ട് ചപ്പാത്തി കുഴച്ചു, പരത്തി, ചുട്ടെടുത്തു. ഉച്ചയായപ്പഴേക്കും ദേ കിടക്കുന്നു, നല്ല കാർഡ്‌ബോഡ് പോലെ ഇരിക്കുന്ന ചപ്പാത്തി! ഇങ്ങനെ ഒരു അനുഭവം എല്ലാവർക്കും ഉണ്ടാകും, അല്ലേ? എന്നാൽ വീട്ടിൽ രാവിലെ ഉണ്ടാക്കുന്ന ചപ്പാത്തി 24 മണിക്കൂർ നല്ല ഫ്രഷ് ആയി, സോഫ്റ്റ് ആയി നിന്നാലോ? അതിനായി കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.

മാവ് കുഴയ്ക്കുന്നത് പ്രധാനം: ചപ്പാത്തിയുടെ മൃദുത്വം നിലനിർത്താൻ മാവ് കുഴയ്ക്കുന്നിടത്ത് നിന്നുതന്നെ വേണം തുടങ്ങാൻ.പാൽ ചേർക്കാം: മാവ് കുഴയ്ക്കുമ്പോൾ വെള്ളത്തിന് പകരം ഒരു ഭാഗം പാൽ ചേർക്കുന്നത് ചപ്പാത്തിക്ക് മൃദുത്വം നൽകും. പാലിലെ പ്രോട്ടീനുകൾ ഈർപ്പം നിലനിർത്താൻ സഹായിക്കും.

മാവ് കുഴയ്ക്കുന്നതിന് മുമ്പ് ഒരു സ്പൂൺ എണ്ണയോ നെയ്യോ ചേർക്കുക. ഇത് മാവിലെ ഗ്ലൂട്ടൻ ഉണങ്ങിപ്പോകാതെ സംരക്ഷിക്കുകയും ചപ്പാത്തിയെ കൂടുതൽ മൃദുവാക്കുകയും ചെയ്യും. നന്നായി കുഴയ്ക്കുക. ഈ ചേരുവകൾ ചേർത്ത ശേഷം മാവ്ന ന്നായി കുഴച്ച് മൃദുവാക്കുക.

കുറഞ്ഞത് 10-15 മിനിറ്റെങ്കിലും കുഴയ്ക്കുന്നത് നല്ലതാണ്.വിശ്രമിക്കാൻ അനുവദിക്കുക: കുഴച്ച മാവ് ഉടൻ തന്നെ ഉപയോഗിക്കരുത്. ഒരു നനഞ്ഞ തുണികൊണ്ട് മൂടി 20-30 മിനിറ്റ് വച്ചാൽ, മാവിലെ ഗ്ലൂട്ടൻ അയയുകയും ദ്രാവകത്തെ നന്നായി വലിച്ചെടുക്കുകയും ചെയ്യും.

ഇത് ചപ്പാത്തിയെ കൂടുതൽ മൃദുവാക്കും.ഇത് മാത്രമല്ല ചപ്പാത്തി ഉണ്ടാക്കുമ്പോൾ സമയം പോകുന്നു എന്നു പറയുന്നവർക്കായി മറ്റൊരു അടിപൊളി ട്രിക്ക് പറഞ്ഞു തരാം. മാവ് കുഴച്ചെടുക്കുന്നതിലാണ് പരുവം.

നല്ല സോഫ്റ്റ് ചപ്പാത്തി അധികം സമയം കളയാതെ തന്നെ ഇനി ഉണ്ടാക്കി എടുക്കാം. വീട്ടിൽ കുക്കർ ഉണ്ടെങ്കിൽ സംഗതി റെഡി. ആദ്യം ഗോതമ്പ് പൊടി എടുക്കാം. അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കണം.

ശേഷം നല്ല തിളച്ച വെള്ളം ഇത്തിരിയായി ഒഴിച്ച് കുഴച്ചെടുക്കാം. ഒപ്പം ഇത്തിരി വെളിച്ചെണ്ണയും ചേർത്ത് നല്ല പരുവത്തിന് കുഴച്ചെടുക്കണം. ശേഷം മാവ് ഉരുട്ടി എടുത്ത് കനം കുറച്ച് ചപ്പാത്തി പരത്തി എടുക്കാം.

ഇനി കുക്കർ അടുപ്പിൽ വയ്ക്കാം. കുക്കറിന് ഉള്ളിൽ എണ്ണ പുരട്ടണം. തീ കുറച്ച് വയ്ക്കാനും ശ്രദ്ധിക്കണം. പരത്തിയ ചപ്പാത്തി ഓരോന്നായി ഒന്നിന് മുകളിൽ ഒന്നായി വച്ച് കൊടുക്കണം. കുക്കറിന്റെ അടപ്പ് അടക്കാം, വിസിൽ വേണ്ട, രണ്ടുമിനിട്ട് നേരം മാത്രം അടച്ചു വച്ചാൽ മതി.

ശേഷം ചപ്പാത്തികൾ മറിച്ചിട്ടു കൊടുക്കാം. അടിഭാഗത്തുള്ള ചപ്പാത്തി പാകമായിട്ടുണ്ടാകും. ഇനി ഓരോ മിനിട്ടു നേരം ചപ്പാത്തികൾ തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കാം. നല്ല സോഫ്റ്റ് ചപ്പാത്തി റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336003/chapati-stays-fresh-for-24-hours)