---
title: "നാരങ്ങാ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഏത് അറിഞ്ഞിരിക്കൂ ..."
english_title: "Benefits of drinking lemon water"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336001/benefits-of-drinking-lemon-water"
published_at: "2026-01-12T16:37:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964d63666a36_wtr.jpg"
keywords: []
---

# നാരങ്ങാ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഏത് അറിഞ്ഞിരിക്കൂ ...

> **Lead Summary:** ** **നാരങ്ങാ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

## Article Content

** **നാരങ്ങാ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

1) ദിവസവും വെറുംവയറ്റിൽ നാരങ്ങാ വെള്ളം തേൻ ചേർത്ത് കുടിക്കുന്നത് ദഹനത്തിന് സഹായിക്കുന്നു. എന്നാൽ, ദിവസം മുഴുവൻ ഇത് കുടിക്കുന്നത് ആമാശയത്തിന് പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.

ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും. നെഞ്ചെരിച്ചിൽ, വയറുവേദന, ഛർദ്ദി, എന്നിവയും ഉണ്ടാകാം. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന അധിക അസിഡിറ്റി അൾസറിന് കാരണമാകുമെന്ന് പറയപ്പെടുന്നു.

2) ചെറുനാരങ്ങാ നീര് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള മികച്ച ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. അതിനാൽ നാരങ്ങാ വെള്ളം കുടിക്കുന്നത് മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കും, അങ്ങനെ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് നിർജ്ജലീകരണം, ക്ഷീണം, അമിത ദാഹം എന്നിവയിലേക്ക് നയിക്കുന്നു.

3) ദിവസവും ധാരാളം നാരങ്ങാ വെള്ളം കുടിക്കുന്നത് നിർജലീകരണത്തിനും കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമാകും.

4) നാരങ്ങയുടെ അധിക ഉപയോഗം പല്ലിനെ ദോഷകരമായി ബാധിക്കും. ഇത് പല്ലിലെ കാൽസ്യം നശിപ്പിക്കുകയും ദന്ത പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ പല്ല് വേദനയുണ്ടെങ്കിൽ നാരങ്ങ പോലുള്ള അസിഡിക് ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തണം.

5) ധാരാളം നാരങ്ങ വെള്ളം കുടിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. മുടിയുടെ വേരുകൾ വരണ്ടതാക്കുകയും മുടിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും. കൂടുതലായി മുടി കൊഴിയാൻ ഇത് കാരണമാകും.

6) നാരങ്ങാ വെള്ളം അമിതമായി കൂടിക്കുന്നത് നാവിനടിയിൽ അല്ലെങ്കിൽ കവിളുകൾക്കുള്ളിൽ വ്രണങ്ങൾ ഉണ്ടാകാൻ കാരണമാകും. അസിഡിറ്റി ഉള്ളതോ എരിവുള്ളതോ ആയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നവർക്കും വിറ്റാമിൻ കുറവുള്ളവർക്കും അൾസർ വരാം. ഇത്തരം സമയങ്ങളിൽ ധാരാളം നാരങ്ങാ വെള്ളം കുടിക്കുന്നത് ഈ അൾസർ കൂടുതൽ വഷളാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336001/benefits-of-drinking-lemon-water)