---
title: "എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ"
english_title: "School teacher arrested for molesting eighth grade student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335991/school-teacher-arrested-for-molesting-eighth-grade-student"
published_at: "2026-01-12T15:54:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964cbed3f680_arrest.jpg"
keywords: []
---

# എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **കിളിമാനൂർ(തിരുവനന്തപുരം): ( **[www.truevisionnews.com]** ) **എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. ആലംകോട് ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ കണക്ക് അധ്യാപകൻ കൊട്ടാരക്കര സ്വദേശി ഗണേഷ്‌ കുമാറിനെയാണ് നഗരൂർ പൊലീസ് പോക്‌സോ കേസിൽ പിടികൂടിയത്.

## Article Content

**കിളിമാനൂർ(തിരുവനന്തപുരം): ( **[www.truevisionnews.com]** ) **എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. ആലംകോട് ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ കണക്ക് അധ്യാപകൻ കൊട്ടാരക്കര സ്വദേശി ഗണേഷ്‌ കുമാറിനെയാണ് നഗരൂർ പൊലീസ് പോക്‌സോ കേസിൽ പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ സ്റ്റാഫ് റൂമിൽ വച്ചും ക്ലാസ് മുറിയിൽ വച്ചും പീഡിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭികത തോന്നിയതിനെ തുടർന്ന് സ്‌കൂളിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിംഗിലാണ് പെൺകുട്ടി വിവരം പറഞ്ഞത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ പത്താം ക്ലാസുകാരിയായ വിദ്യാർത്ഥിനി പീഡനത്തിന് ഇരയായ കേസിൽ അസാം സ്വദേശികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പത്തോളം പേർ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലിനെ തുട‌ർന്ന് പൊലീസ് അന്വേഷണം തുടങ്ങി.

മാതാപിതാക്കൾ മരിച്ച കുട്ടി പിതൃമാതാവിനൊപ്പമാണ് തങ്ങുന്നത്. പീഡനവിവരം പുറത്തായതിനെ തുടർന്ന് ട്രെയിനിൽ കടന്ന അസാം സ്വദേശികളെ പാലക്കാട് നിന്നാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ കൂടുതൽ പേരുടെ പങ്കാളിത്തം പുറത്തായി. മറ്റു പ്രതികൾ ഒളിവീലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335991/school-teacher-arrested-for-molesting-eighth-grade-student)